Get Updates
Get notified of breaking news, exclusive insights, and must-see stories!

അരിവിഹിതം: പവാറുമായി സംസാരിക്കാമെന്ന്‌ പ്രധാനമന്ത്രി

ദില്ലി: കേരളത്തിന്റെ വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിക്കാന്‍ കൃഷിമന്ത്രി ശരദ്‌ പവാറുമായി സംസാരിക്കാമെന്ന്‌ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ്‌ ഉറപ്പ്‌ നല്‍കിയതായി ഇടത്‌ നേതാക്കല്‍ അറിയിച്ചു.

പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്‌ചയ്‌ക്കുശേഷം സിപിഎം ജനറല്‍ സെക്രട്ടറി പ്രകാശ്‌ കാരാട്ടും സിപിഎം പൊളിറ്റ്‌ ബ്യൂറോ അംഗം സീതാറാം യച്ചൂരിയുമാണ്‌ ഇക്കാര്യം അറിയിച്ചത്‌. ഇവരുടെ നേതൃത്വത്തില്‍ മുതിര്‍ന്ന ഇടതുനേതാക്കള്‍ സൗത്ത്‌ ബോലീക്കിലുള്ള വസതിയില്‍ എത്തിയാണ്‌ പ്രധാനമന്ത്രിയെ കണ്ടത്‌.

കേരളത്തിലെ അരിവിഹിതം പുനസ്ഥാപിക്കുന്നത്‌ സംബന്ധിച്ച്‌ അടിയന്തര നടപടിസ്വീകരിക്കണമെന്ന്‌ നേതാക്കള്‍ പ്രധാനമന്ത്രിയോട്‌ ആവശ്യപ്പെട്ടു. 15 അവശ്യവസ്‌തുക്കളെ പൊതുവിതരണ സമ്പ്രദായത്തിന്‍കീഴില്‍ കൊണ്ടുവരുക, അവധിവ്യാപാരം നിരോധിക്കുക, പെട്രോള്‍, ഡീസല്‍ വില കുറയ്‌ക്കുക, അവശ്യവസ്‌തുക്കളുടെ എക്‌സൈസ്‌ തീരുവ കുറയ്‌ക്കുക തുടങ്ങി വിലക്കയറ്റം നിയന്ത്രിക്കാന്‍ സഹായകമായ ആറ്‌ നിര്‍ദ്ദേശങ്ങള്‍ ഇടത്‌ നേതാക്കള്‍ പ്രധാനമന്ത്രിയുടെ മുന്നില്‍വച്ചു.

അരിവിഹിതം പുനസ്ഥാപിക്കില്ലെന്ന്‌ ശരദ്‌ പവാറിന്റെ പ്രസ്‌താവന തീര്‍ത്തും പ്രതിഷേധാര്‍ഹമാണെന്നും നേതാക്കള്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

വെട്ടിക്കുറച്ച അരിവിഹിതം പുനസ്ഥാപിക്കണമെന്ന്‌ ആവശ്യപ്പെട്ട്‌ വെള്ളിയാഴ്‌ച രാവിലെ ഇടത്‌ എംപിമാര്‍ പാര്‍ലമെന്റിന്‌ മുന്നില്‍ കുത്തിയിരിപ്പ്‌ സമരം നടത്തി. പ്രതിഷേധ ജാഥയായെത്തിയ എംപിമാര്‍ രാവിലെ പത്തരയോടെ തുടങ്ങിയ സമരം 10.55ന്‌ അവസാനിച്ചു. ഇത്‌ മൂന്നാം തവണയാണ്‌ റേഷന്‍ വിഹിതം പുനസ്ഥാപിക്കണമെന്നാവശ്യപ്പെട്ട്‌ എംപിമാര്‍ സമരം നടത്തുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍






Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+