ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് സ്‌ത്രീയെ തീ കൊളുത്തി
ദിബ്രുഗഢ്: അസമില്‍ ദിബ്രുഗഢ് ജില്ലയില്‍ ദുര്‍മന്ത്രവാദിനിയെന്നാരോപിച്ച് നാട്ടുകാര്‍ ഒരു സ്‌ത്രീയെ തീ കൊളുത്തി.
ഗുരുതരമായി പൊള്ളലേറ്റ ചമ്പ ബോറ (55) അസം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. ബോറയുടെ നില ഗുരതരമാണെന്ന് ആശുപത്രി അധികൃതര്‍ പറഞ്ഞു. ഖൊവാങ് പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ ടിന്‍താങ്ങിയ സോറൈഹാബി ഗ്രാമത്തിലാണ് സംഭവം.
ഗ്രാമത്തിലെ ഒട്ടേറെ സ്‌ത്രീകള്‍ക്ക് മാനസികാസ്വാസ്ഥ്യം പ്രകടിപ്പിയ്‌ക്കുന്നതിനു പിന്നില്‍ ബോറയുടെ ദുര്‍മന്ത്രവാദമാണെന്ന് ആരോപിച്ചാണ് ഗ്രാമീണര്‍ അവരെ അക്രമിച്ചത്.
കൂട്ടമായെത്തിയ നാട്ടുകാര്‍ ബോറയെ മര്‍ദ്ദിച്ച് അവശയാക്കിയ ശേഷം തീ കൊളുത്തുകയായിരുന്നു.
ബോറയുടെ കുടുംബം നല്‌കിയ പരാതിയിന്‍ മേല്‍ എട്ടു പേരെ അറസ്റ്റു ചെയ്‌തു.












Click it and Unblock the Notifications