വിവാദങ്ങള്‍ വികസനത്തിന് വിലങ്ങു തടി; പിണറായി
തിരുവനന്തപുരം: കേരളത്തിന്റെ വികസന മോഹങ്ങള്‍ക്ക് തടസം നില്‌ക്കുന്നത് വിവാദങ്ങളാണെന്ന് പിണറായി വിജയന്‍.
അവകാശങ്ങളുടെ മറവില്‍ നടത്തുന്ന പിടിച്ചുപറി അനുവദിയ്‌ക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് കേരള നിയമസഭയുടെ സുവര്‍ണ്ണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കേരളം ഇന്നലെ ഇന്ന് നാളെ എന്ന സെമിനാറില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.
വിവാദങ്ങള്‍ പുരേഗതിയ്‌ക്ക് തടസ്സമുണ്ടാക്കും. കേരളത്തില്‍ സംഘടിത പ്രസ്ഥാനങ്ങള്‍ക്ക് നല്ല കരുത്താണ്. അതില്‍ നാമെല്ലാം അഭിമാനിയ്‌ക്കാറുമുണ്ട്. എന്നാല്‍ ജോലി എടുക്കുന്നവനായിരിക്കണം കൂലി ലഭിയ്‌ക്കേണ്ടത്, നോക്കി നില്‌ക്കുന്നവനായിരിക്കരുത്-പിണറായി പറഞ്ഞു.
ന്യായമായ അവകാശങ്ങള്‍ സംരക്ഷിയ്‌ക്കുമ്പോള്‍ തന്നെ അന്യായ കാര്യങ്ങള്‍ അനുവദിയ്‌ക്കാതിരിക്കുകയും വേണം. സംസ്ഥാന വികസനത്തിന് രാഷ്ട്രീയ താത്‌പര്യങ്ങള്‍ വിലങ്ങു തടിയാകരുതെന്നും അദ്ദേഹം പറഞ്ഞു.
കേരള വികസനത്തിന് 50 വര്‍ഷത്തേക്കുള്ള പൊതുമിനിമം പരിപാടി തയ്യാറാക്കണമെന്ന് ചടങ്ങില്‍ പങ്കെടുത്ത കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ഏത് രാഷ്ട്രീയ പാര്‍ട്ടി ഭരിച്ചാലും പൊതു പ്രശ്‌നം വരുമ്പോള്‍ ഒന്നിച്ചു നില്‌ക്കാനും അദ്ദേഹം ആഹ്വാനം ചെയ്‌തു.












Click it and Unblock the Notifications