പി കെ രാജശേഖരന് പിടിബി അവാര്‍‍ഡ്
തിരുവനന്തപുരം : വൈജ്ഞാനിക വിഭാഗത്തില് കേരള സംസ്ഥാന ബാലസാഹിത്യ ഇന്സ്റ്റിറ്റിയൂട്ട് ഏര്പ്പെടുത്തിയ പി ടി ഭാസ്കരപ്പണിക്കര് അവാര്ഡ് സാഹിത്യ വിമര്ശകന് ഡോ. പി കെ രാജശേഖരന്.
മഹച്ചരിതമാല എന്ന ബൃഹദ് ഗ്രന്ഥം എഡിറ്റ് ചെയ്തതാണ് ഡോ. പി കെ രാജശേഖരനെ ഈ അവാര്ഡിന് അര്ഹമാക്കിയത്.
ലോകത്തിന്റെ ഗതി മാറ്റി മറിച്ച 1000 മഹാത്മാക്കളുടെ ജീവചരിത്രമാണ് മൂന്ന് വാല്യങ്ങളുളള മഹച്ചരിതമാല പ്രതിപാദിക്കുന്നത്.
മാതൃഭൂമി ഡല്ഹി ബ്യൂറോയില് ചീഫ് റിപ്പോര്ട്ടറായ പി കെ രാജശേഖരന്, മലയാളത്തിലെ ശ്രദ്ധേയനായ സാഹിത്യ വിമര്ശകനാണ്. ഒട്ടേറെ സാഹിത്യ വിമര്ശക ഗ്രന്ഥങ്ങള് എഴുതിയ അദ്ദേഹത്തിന്റെ പിതൃഘടികാരം എന്ന പുസ്തകത്തിന് 1997ലെ കേരള സാഹിത്യ അക്കാദമി പുരസ്ക്കാരം ലഭിച്ചിട്ടുണ്ട്.
2007ലെ ആദ്യത്തെ വിലാസിനി അവാര്ഡിന് അര്ഹമായത് പി കെ രാജശേഖരന്റെ അന്ധനായ ദൈവം എന്ന പുസ്തകമാണ്.
100 വര്ഷം,100 കവിത, ഇരുപതാം നൂറ്റാണ്ട് വര്ഷാനുചരിതം, ഭാവനാതീതം മലയാളത്തിലെ സൈബര് കഥകള് എന്നിവയാണ് പി കെ രാജശേഖരന് എഡിറ്റ് ചെയ്ത മറ്റ് കൃതികള്.
ബന്ധപ്പെട്ട വാര്ത്തകള്












Click it and Unblock the Notifications