Get Updates
Get notified of breaking news, exclusive insights, and must-see stories!

തീവണ്ടിയിലെ മോഷണം: അധ്യാപകന്‍ അറസ്റ്റില്‍

Lajishകണ്ണൂര്‍: തീവണ്ടികളില്‍ നടന്ന മോഷണവുമായി ബന്ധപ്പെട്ട്‌ അധ്യാപകന്‍ അറസ്റ്റിലായി. കാസര്‍കോട്‌ അണങ്കൂര്‍ കളിയാറമ്പില്‍ കെ.ബി.ലജീഷിനെ (29)യാണ് റയില്‍വേ പൊലീസ് അറസ്റ്റുചെയ്തത്. ഇയാളുടെ പക്കലുണ്ടായിരുന്ന മോഷ്ടിച്ച മൊബൈല്‍ ഫോണില്‍നിന്നുള്ള വിളി പിന്തുടര്‍ന്ന്‌ ശാസ്‌ത്രീയമായ അന്വേഷണത്തിലൂടെയാണ്‌ പോലീസ്‌ ലജീഷിനെ പിടികൂടിയത്‌.

വ്യാഴാഴ്‌ച കോടതിയില്‍ ഹാജരാക്കിയ ലജീഷിനെ രണ്ടാഴ്‌ചത്തേക്ക്‌ റിമാന്‍ഡ്‌ചെയ്‌തു. അണങ്കൂരിലെ ലോഡ്‌ജില്‍നിന്ന്‌ ബുധനാഴ്‌ചയാണ്‌ പ്രത്യേക അന്വേഷണ സംഘം ലജീഷിനെ അറസ്റ്റ്‌ചെയ്‌തത്‌. മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍, ലാപ്‌ടോപ്പ്‌, ഡിജിറ്റല്‍ ക്യാമറകള്‍, മൊബൈല്‍ ഫോണുകള്‍ തുടങ്ങിയവ മുറിയില്‍നിന്ന്‌ കണ്ടെടുത്തു.

ഇരിട്ടി കീഴൂരില്‍നിന്ന്‌ എട്ടുവര്‍ഷം മുമ്പാണ്‌ ലജീഷിന്റെ കുടുംബം കാസര്‍കോട്ടേക്ക്‌ താമസം മാറ്റിയത്‌. എം.കോം, എം.ഫില്‍. ബിരുദധാരിയായ ഇയാള്‍ കാലിക്കറ്റ്‌ സര്‍വകലാശാലയില്‍ പി.എച്ച്‌.ഡി. ചെയ്യുന്നുണ്ട്‌. ഒരു സ്വകാര്യ എംബിഎ കോളെജിന്റെ കാസര്‍കോട്‌, പാലക്കാട്‌ സെന്ററുകളില്‍ അധ്യാപകനായും ജോലി ചെയ്യുന്നുണ്ട്.

വെസ്റ്റ്‌ കോസ്റ്റ്‌ എക്‌സ്‌പ്രസ്സിന്റെ ടു ടയര്‍, ത്രീ ടയര്‍ എ.സി. കോച്ചുകളില്‍ കാസര്‍കോട്ടുനിന്ന്‌ പാലക്കാട്ടേക്കും തിരിച്ചും യാത്രചെയ്യുമ്പോഴാണ്‌ ലജീഷ്‌ മോഷണം നടത്തിയിരുന്നത്‌. എട്ടുമാസം മുന്പാണ്‌ മോഷണത്തിന് തുടക്കമിട്ടത്.

സീറ്റില്‍ കിടന്ന ഒരു മൊബൈല്‍ ഫോണാണ്‌ അന്ന്‌ മോഷ്ടിച്ചത്‌. അത്‌ 2500 രൂപയ്‌ക്ക്‌ വിറ്റു. ആരും പിടികൂടുന്നില്ലെന്ന്‌ വന്നപ്പോള്‍ എ.സി. കോച്ചുകളിലെ യാത്രക്കാരുടെ വിലയേറിയ സാധനങ്ങള്‍ മോഷ്ടിക്കുന്നത്‌ പതിവാക്കി.

മോഷ്ടിച്ച മൊബൈല്‍ ഫോണില്‍നിന്ന്‌ തോന്നുന്ന നമ്പരുകളില്‍ വിളിക്കുക ഇയാളുടെ പതിവാണ്‌. ഏതെങ്കിലും സ്‌ത്രീയുടെ നമ്പര്‍ കിട്ടുന്നതുവരെ വിളി തുടരും. ഇങ്ങനെ വിളിച്ച ഒരു നമ്പറിനെ പിന്തുടര്‍ന്നാണ്‌ പ്രത്യേക അന്വേഷണ സംഘം ലജീഷിനെ കുടുക്കിയത്‌. വിദ്യാസമ്പന്നനും അധ്യാപകനുമായതിനാല്‍ തെറ്റുപറ്റരുതെന്ന്‌ കരുതി ഒരാഴ്‌ചയിലധികം നിരീക്ഷിച്ചശേഷമായിരുന്നു അറസ്റ്റ്‌.

എ.സി കോച്ചുകളില്‍ പതിവായി നടക്കുന്ന മോഷണം മാസങ്ങളായി റെയില്‍വേ പോലീസിന്റെ ഉറക്കം കെടുത്തിയിരുന്നു. ആര്‍.പി.എഫും അന്വേഷണം നടത്തിയിരുന്നു. എ.സി കോച്ച്‌ അറ്റന്‍ഡര്‍മാരെവരെ സംശയിക്കുന്ന സ്ഥിതിയിലായിരുന്നു കാര്യങ്ങള്‍.

ഇതേത്തുടര്‍ന്നാണ്‌ പാലക്കാട്‌ റെയില്‍വേ പോലീസ്‌ ഡിവൈ.എസ്‌.പി. ഹബീബ്‌ റഹ്‌മാന്‍ റാവുത്തരുടെ നിര്‍ദേശപ്രകാരം കോഴിക്കോട്‌ റെയില്‍വേ പോലീസ്‌ സി.ഐ കെ.എ ശശിധരന്‍, എസ്‌.ഐ തങ്കച്ചന്‍, എ.എസ്‌.ഐ പ്രഭാകരന്‍, പോലീസുകാരായ അജയന്‍, ബിജുലാല്‍, വില്യംസ്‌ എന്നിവരുള്‍പ്പെട്ട പ്രത്യേക സംഘത്തെ അന്വേഷണത്തിന്‌ നിയോഗിച്ചത്‌. രണ്ടാഴ്‌ചത്തെ അന്വേഷണംകൊണ്ടാണ്‌ സംഘം പ്രതിയെ പിടികൂടിയത്‌.

ജനുവരി 25ന് സിബിഐ മുന്‍ ഡയറക്ടര്‍ ഡി.ആര്‍.കാര്‍ത്തികേയന്റെ ഭാര്യ കലയുടെ പണമടങ്ങിയ ബാഗ്‌ വെസ്റ്റ്‌ കോസ്റ്റ്‌ എക്‌സ്‌പ്രസ്സില്‍നിന്ന്‌ മോഷ്ടിച്ചതുള്‍പ്പെടെ 17-ഓളം കേസുകളില്‍ പ്രതിയാണ്‌ ലജീഷെന്ന്‌ പോലീസ്‌ പറഞ്ഞു.

പരാതി ലഭിക്കാത്ത നിരവധി കേസുകളും ഉണ്ട്‌. പ്രതി വിറ്റതുള്‍പ്പെടെയുള്ള മൊബൈല്‍ ഫോണുകളും ആഭരണങ്ങളും മറ്റും ഇനിയും കണ്ടെത്താനുണ്ട്‌. കോടതിയില്‍ അപേക്ഷ നല്‍കി പ്രതിയെ കസ്റ്റഡിയില്‍ വാങ്ങി കൂടുതല്‍ അന്വേഷണം നടത്തുമെന്നും പോലീസ്‌ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+