യേശു റോമന്‍ പടയാളിയുടെ മകനായിരിക്കാമെന്ന് ബൈബിള്‍ പണ്ഡിതന്‍
ആംസ്റ്റര്‍ഡാം: മേരിയെ ബലാത്സംഗം ചെയ്‌ത റോമന്‍ പടയാളിയുടെ മകനായിരിക്കാം ക്രൈസ്‌തവര്‍ ദൈവപുത്രനെന്ന് വിശ്വസിയ്‌ക്കുന്ന യേശുവെന്ന് പ്രശസ്‌ത ഡച്ച് ചലച്ചിത്ര സംവിധായകനും ബൈബിള്‍ പണ്ഡിത സംഘമായ ജീസസ് സെമിനാര്‍ അംഗവുമായ പോള്‍ വെര്‍ഹോവെന്‍.
സെപ്‌റ്റംബറില്‍ പുറത്തിറങ്ങാനിരിയ്‌ക്കുന്ന ജീസസ് ഓഫ് നസ്രേത്ത്: എ റിയലിസ്‌റ്റിക് പോട്രെയ്‌റ്റ് എന്ന പേരിട്ടിട്ടുള്ള യേശുവിന്റെ ജീവചരിത്രത്തിലാണ് പോള്‍ ഇക്കാര്യം പറയുന്നത്.
മറൈന സ്റ്റെര്‍ക്ക് എന്ന പബ്ലിഷിങ് കമ്പനി പുറത്തിറക്കുന്ന പുസ്‌തകത്തില്‍ യേശുവിന്റെ ജനനം സംബന്ധിച്ച് ക്രൈസ്‌തവ വിശ്വാസത്തിന് എതിരായ പല കാര്യങ്ങളും വെളിപ്പെടുത്തിയിട്ടുണ്ട്. ബിസി നാലില്‍ റോമന്‍ ഭരണത്തിനെതിരെ ജൂത കലാപമുണ്ടായ വേളയിലായിരിക്കാം മേരി ബലാത്സംഗം ചെയ്യപ്പെട്ടതെന്ന് ഗ്രന്ഥം പറയുന്നു.
ഇതു കൂടാതെ യേശുവിനെ വഞ്ചിച്ച സംഭവത്തില്‍ യൂദാസിന് പങ്കില്ലെന്നുമുള്ള ഒട്ടേറെ ബൈബിള്‍ വിരുദ്ധ പരാമര്‍ശങ്ങള്‍ പുസ്‌തകത്തിലുണ്ട്.
വന്‍ വിജയം കൈവരിച്ച ബേസിക് ഇന്‍സ്‌റ്റിന്‍ക്ട്, റോബോ കോപ് തുടങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്‌ത വെര്‍ഹോവെന്‍ അറിയപ്പെടുന്ന ബൈബിള്‍ പണ്ഡിതന്‍ കൂടിയാണ്. ഇദ്ദേഹം അംഗത്വമെടുത്തിട്ടുള്ള ജീസസ് സെമിനാര്‍ യേശുവിനെ സംബന്ധിച്ച ചരിത്ര വസ്‌തുതകള്‍ സ്ഥാപിയ്‌ക്കാന്‍ ശ്രമിയ്‌ക്കുന്ന പണ്ഡിതന്‍മാരുടെയും എഴുത്തുകാരുടെയും സംഘടനയാണ്.
അതെ സമയം യേശു അവിഹിത സന്തതിയാണെന്ന വാദം ജീസസ് സെമിനറിന്റെ സ്ഥാപക നേതാക്കളില്‍ ഒരാളായ ജോ ഡൊമിനിക് ക്രോസ്സന്‍ എതിര്‍ക്കുന്നു.
എന്നാല്‍ മത്തായിയുടെ സുവിശേഷത്തിനെതിരെ ജൂത ജനതയ്‌ക്കായി രചിയ്‌ക്കപ്പെട്ട ഒരു കൃതിയില്‍ ഇക്കാര്യം ഉന്നയിക്കപ്പെട്ടതെന്ന് ക്രോസ്സന്‍ വിശദീകരിയ്‌ക്കുന്നു. തന്റെ പുതിയ ഗ്രന്ഥത്തെ ആസ്‌പദമാക്കി ഒരു ചലച്ചിത്രം നിര്‍മ്മിയ്‌ക്കാനുള്ള പദ്ധതിയും വെര്‍ഹോവെനുണ്ട്.












Click it and Unblock the Notifications