ഭൂമിയുടെ അവസാനം അയല്‍ഗ്രഹങ്ങളുമായുള്ള കൂട്ടിയിടില്‍
സൗരയൂഥത്തില്‍ ജീവന്‍ അധിവസിയ്‌ക്കുന്ന ഏക ഗ്രഹമായ ഭൂമിയുടെ അന്ത്യം അയല്‍ ഗ്രഹങ്ങളായ ചൊവ്വയോ ബുധനോ മൂലമുള്ള കൂട്ടിയിടിയിലായിരിക്കുമെന്ന് രണ്ട് പഠനങ്ങള്‍.
സൗരയൂഥത്തിലെ ഗ്രഹങ്ങളുടെ ഭ്രമണപഥത്തിലുള്ള വ്യതിയാനങ്ങളെക്കുറിച്ച് ദീര്‍ഘകാലമായി നടത്തിയ കമ്പ്യൂട്ടര്‍ വിശകലനത്തിലൂടെയാണ് ശാസ്‌ത്രജ്ഞന്‍മാര്‍ പ്രവചനം നടത്തിയിരിക്കുന്നത്.
ബുധനുമായോ ചൊവ്വയുമായോ കൂട്ടിയിടിച്ചാകും ഭൂമിയുടെ അവസാനം. 40 ദശലക്ഷം വര്‍ഷങ്ങള്‍ക്കു ശേഷമായിരിക്കും ഇതു സംഭവിയ്‌ക്കുകയുള്ളുവെന്നും ഇവര്‍ പറയുന്നു.
പാരീസിലെ ജാക്വിസ് ലാസ്‌ക്കറിലും കാലിഫോര്‍ണിയ സര്‍വകലാശാലയിലും നടന്ന വ്യത്യസ്‌ത പഠനങ്ങളിലാണ് ഭൂമിയുടെ അന്ത്യം ശാസ്‌ത്രജ്ഞന്‍മാര്‍ പ്രവചിച്ചിരിയ്‌ക്കുന്നത്.
ആദ്യ പഠന പ്രകാരം ബുധന്റെ ഭ്രമണപഥം 40 ദശലക്ഷം വര്‍ഷങ്ങള്‍ കഴിയുമ്പോള്‍ വ്യതി ചലിയ്‌ക്കുമെന്നും ഇത് ഭൂമിയുമായോ ചൊവ്വയുമായോ കൂട്ടിയിടിയ്‌ക്കാന്‍ കാരണമാകുമെന്നും പറയുന്നു. ഇത് ഭൂമിയില്‍ നിന്നും ജീവന്‍ അപ്രത്യക്ഷമാകുന്നതിന് വഴി തെളിയിക്കും.
അതെ സമയം ചൊവ്വയുമായാണ് കൂട്ടിയിടി നടക്കുന്നതെങ്കില്‍ ഭൂമി ഒരു ചുവന്ന നക്ഷത്രം പോലെ കത്തിയെരിയുമെന്ന് കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നടന്ന പഠനത്തില്‍ പറയുന്നു. കൂട്ടിയിടി നടക്കുന്ന നേരത്തു തന്നെ ഭൂമിയില്‍ ജീവന്റെ സാന്നിധ്യം ഇല്ലാതാകും. താപനില ആയിരക്കണക്കിന് ഡിഗ്രി സെല്‍ഷ്യസ് ഉയരുമെന്നും ഗവേഷകര്‍ പ്രവചിയ്‌ക്കുന്നു.












Click it and Unblock the Notifications