ഭക്ഷ്യക്ഷാമം വികസിത രാജ്യങ്ങളിലേക്കും വ്യാപിയ്ക്കുന്നു
വാഷിങ്‌ടണ്‍: ആഫ്രിക്കന്‍-ഏഷ്യന്‍ രാജ്യങ്ങളെ വീര്‍പ്പു മുട്ടിയ്ക്കുന്ന ഭക്ഷ്യക്ഷാമം വികസിത രാജ്യങ്ങളിലേക്കും വ്യാപിയ്‌ക്കുന്നു.
അമേരിക്കയിലെ വന്‍കിട സൂപ്പര്‍ മാര്‍ക്കറ്റുകള്‍ അരിയ്‌ക്കും മറ്റു ഭക്ഷ്യ ധാന്യങ്ങള്‍ക്ക് റേഷന്‍ ഏര്‍പ്പെടുത്തിക്കഴിഞ്ഞു. വാള്‍മാര്‍ട്ടിന്റെ സാംസ് ക്ലബ്, ഇവരുടെ എതിരാളിയായ കോസ്‌കോ എന്നീ സ്‌റ്റോറുകളില്‍ ബുധനാഴ്‌ച മുതല്‍ അരി വാങ്ങുന്നതിന് നിയന്ത്രണമേര്‍പ്പെടുത്തി.
നേരത്തെ ഇന്ത്യക്കാരുടെയും ഏഷ്യക്കാരുടെയും സ്റ്റോറുകളില്‍ അരിയ്‌ക്ക് റേഷന്‍ ഏര്‍പ്പെടുത്തിയതായി വാര്‍ത്തയുണ്ടായിരുന്നു. അമേരിക്കയ്‌ക്കു പുറമെ ലോകത്തെ ഏറ്റവും വലിയ ഭക്ഷ്യ ഇറക്കുമതി രാജ്യമായ ജപ്പാനിലും സമാനമായ സ്ഥിതിഗതികളാണ് നിലനില്‌ക്കുന്നത്.
വെറും രണ്ടു മാസത്തെ ധാന്യ ശേഖരം മാത്രമാണ് ജപ്പാനിലുള്ളതെന്ന് ജാപ്പനീസ് അധികൃതര്‍ പറയുന്നു. വെണ്ണ പോലുള്ള വസ്‌തുക്കള്‍ ഇപ്പോള്‍ തന്നെ ഇവിടെ കിട്ടാനില്ല.
ഭക്ഷ്യക്ഷാമമുണ്ടാകുമെന്ന ഭീതിയില്‍ വികസിത രാജ്യങ്ങളിലെ ജനങ്ങള്‍ ഭക്ഷ്യധാന്യങ്ങള്‍ വാങ്ങിക്കൂട്ടുകയാണെന്നും ചൂണ്ടിക്കാണിയ്‌ക്കപ്പെടുന്നു.












Click it and Unblock the Notifications