Get Updates
Get notified of breaking news, exclusive insights, and must-see stories!

ഒളിമ്പിക്സില്‍ ഭീകരാക്രമണസാധ്യത: ഇന്റര്‍പോള്‍

ബീജിംഗ്: ഒളിമ്പിക്സില്‍ ഭീകരാക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റര്‍പോള്‍ മുന്നറിയിപ്പ് നല്‍കി. തിബത്ത് പ്രശ്നവുമായി ബന്ധപ്പെട്ട പ്രക്ഷോഭങ്ങള്‍ ഒളിമ്പിക്സിന്റെ സുരക്ഷാ പ്രശ്നങ്ങള്‍ സങ്കീര്‍ണമാക്കിയിട്ടുണ്ടെന്ന് ഇന്റര്‍ പോള്‍ സെക്രട്ടറി ജനറല്‍ റൊണാള്‍ഡ് നോബിള്‍ അറിയിച്ചു.

ഈയിടെ നടന്ന സംഭവങ്ങളുടെ അടിസ്ഥാനത്തില്‍ ഒളിമ്പിക്സില്‍ പങ്കെടുക്കുന്ന വിവിധ രാജ്യങ്ങളിലെ കായികതാരങ്ങള്‍ ഈ സാധ്യത മുന്നില്‍ കാണേണ്ടതുണ്ട്. ഒളിമ്പിക്സ് ദീപശിഖാ പ്രയാണം തടസപ്പെടുത്താന്‍ ശ്രമിച്ച വ്യക്തികളും സംഘടനകളും ഒളിമ്പിക്സ് നടക്കുമ്പോഴും പ്രതിഷേധ പ്രവര്‍ത്തനങ്ങള്‍ തുടരാന്‍ സാധ്യതയുണ്ട്.

പ്രധാന ഗതാഗത മാര്‍ഗങ്ങള്‍ പ്രതിരോധിക്കുക, മത്സരങ്ങള്‍ തടസപ്പെടുത്തുക, ഒളിമ്പിക്സ് അധികൃതരെയോ കായികതാരങ്ങളെയോ ആക്രമിക്കുക, സ്വത്തുവകകള്‍ നശിപ്പിക്കുക തുടങ്ങിയ പ്രതിഷേധ രീതികള്‍ പ്രതീക്ഷിക്കാവുന്നതാണെന്ന് നോബിള്‍ വ്യക്തമാക്കി.

അല്‍ കെയ്ദയോ അതു പോലുള്ള തീവ്രവാദി സംഘടനകളോ ഒളിമ്പിക്സ് നടക്കുമ്പോള്‍ ഭീകരാക്രമണം അഴിച്ചുവിടാനും സാധ്യതയുണ്ടെന്ന് നോബിള്‍ പറഞ്ഞു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+