Get Updates
Get notified of breaking news, exclusive insights, and must-see stories!

രാജ്യത്തെ നാണ്യപ്പെരുപ്പനിരക്ക് പിന്നെയും കൂടി

ദില്ലി: രാജ്യത്തെ നാണ്യപ്പെരുപ്പനിരക്കു പിന്നെയും കൂടി. ഏപ്രില്‍ പന്ത്രണ്ടിന്‌ അവസാനിച്ച ആഴ്‌ച ഇത്‌ 7.33 ശതമാനമാണ്‌. തൊട്ടുമുമ്പത്തെ ആഴ്‌ച 7.14 ശതമാനമായിരുന്നു. മുന്‍വര്‍ഷം സമാനവാരത്തില്‍ 6.34 ശതമാനവും.

വിലക്കയറ്റം പിടിച്ചുനിര്‍ത്താന്‍ സര്‍ക്കാര്‍ നടപടികള്‍ തുടരുന്നതിനിടെയാണ്‌ നാണ്യപ്പെരുപ്പം വീണ്ടും ഉയര്‍ന്നത്‌. നാണ്യപ്പെരുപ്പം നിയന്ത്രിക്കാന്‍ ഭരണപരമായ നടപടികള്‍ കൈക്കൊള്ളുന്നതിനെപ്പറ്റി സര്‍ക്കാര്‍ ആലോചിച്ചുകൊണ്ടിരിക്കുകയാണെന്നു കേന്ദ്ര ധനമന്ത്രി പി. ചിദംബരം വെള്ളിയാഴ്‌ച പറഞ്ഞു. ഇത്തരം നടപടികള്‍ സമ്പദ്‌ഘടനയുടെ വളര്‍ച്ചാനിരക്കിനെ പ്രതികൂലമായി ബാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

''അന്താരാഷ്ട്ര വിപണിയിലെ വിലക്കയറ്റം മൂലമാണ്‌ ഇന്ത്യയിലും സാധനവിലകള്‍ ഉയരുന്നത്‌. ഒരു ഘട്ടം കഴിഞ്ഞാല്‍ നാണ്യപ്പെരുപ്പം കുറയുമെന്നുതന്നെയാണ്‌ പ്രതീക്ഷ'' -ചിദംബരം പറഞ്ഞു. മൊത്തവില സൂചികയെ അടിസ്ഥാനമാക്കിയാണു നാണ്യപ്പെരുപ്പനിരക്ക് നിര്‍ണയിക്കുന്നത്‌.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+