കാര്‍ വില്പനയില്‍ മാരുതി സുസുക്കിയെ പിന്നിലാക്കി
ദില്ലി: കാര്‍ വില്പനയില്‍ മാരുതി മാതൃസ്ഥാപനമായ സുസുക്കിയെ കടത്തി വെട്ടി.
നിര്‍മ്മാണമാരംഭിച്ച് 25 വര്‍ഷത്തിലാദ്യമായാണ് മാരുതി ഇത്തരമൊരു നേട്ടം സ്വന്തമാക്കുന്നത്. 25 വര്‍ഷം മുന്പ് ഇന്ത്യ ഗവണ്‍മെന്റും ജപ്പാനിലെ സുസുക്കി കമ്പനിയും സംയുക്ത സംരഭമായി ഇന്ത്യയില്‍ മാരുതി സുസുക്കി എന്ന പേരില്‍ കാര്‍ നിര്‍മ്മാണം ആരംഭിച്ചത്.
അതിനു ശേഷം ആദ്യമായാണ് മാതൃസ്ഥാപനമായ സുസുക്കി ജപ്പാലില്‍ വിറ്റതിനേക്കാള്‍ കൂടുതല്‍ കാറുകള്‍ ഇന്ത്യയിലിപ്പോള്‍ മാരുതി വില്‌ക്കുന്നത്.
ഹ്യൂണ്ടായി, ഹോണ്ട, ജനറല്‍ മോട്ടോഴ്‌സ് എന്നീ വിദേശ കാര്‍ കമ്പനികളുമായി മത്സരിച്ചാണ് മാരുതി മുന്നിലെത്തിയിരിക്കുന്നത്. 2007ല്‍ 7.11 ലക്ഷം കാറുകളാണ് മാരുതി വിറ്റത്. അതെ സമയം സുസുക്കിയുടെ വില്‌പന 6.73 കാറുകളാണ്.
സര്‍ക്കാര്‍ ഓഹരികള്‍ കൈയ്യൊഴിഞ്ഞതോടെ മാരുതി ഇപ്പോള്‍ സുസുക്കിയുടെ പൂര്‍ണ നിയന്ത്രണത്തിലാണ്.












Click it and Unblock the Notifications