എംഎല്‍എയുടെ സാന്നിധ്യത്തില്‍ സമൂഹ ശൈശവ വിവാഹം
ജയ്‌പൂര്‍: രാജസ്ഥാനിലെ ബരാന്‍ ജില്ലയില്‍ സ്വതന്ത്ര എംഎല്‍എയുടെ നേതൃത്വത്തില്‍ നടന്ന സമൂഹ ശൈശവ വിവാഹം വിവാദമാകുന്നു.
എഐസിസി ജനറല്‍ സെക്രട്ടറി അശോക് ഗെഹ് ലോട്ടും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് സി.പി ജോഷിയും പങ്കെടുത്ത ചടങ്ങിനെക്കുറിച്ച് അന്വേഷിയ്‌ക്കാന്‍ ബരാന്‍ ജില്ലാ കളക്ടര്‍ ഉത്തരവിട്ടു.
ബാലാജി ജന കല്യാണ്‍ എന്ന സംഘടനയുടെ പേരില്‍ എംഎല്‍എ പ്രമോദ് ജയിനാണ് ഏപ്രില്‍ 21ന് സമൂഹ ശൈശവ വിവാഹം സംഘടിപ്പിച്ചത്. ചടങ്ങില്‍ 100 ഓളം കുട്ടികള്‍ വിവാഹിതരായെന്ന് രാജസ്ഥാന്‍ സാമൂഹിക ക്ഷേമവകുപ്പ് മന്ത്രി മദന്‍ ദിലവര്‍ പറഞ്ഞു.
ഗ്രാമീണര്‍ നല്‌കിയ പരാതിയെ തുടര്‍ന്നാണ് സംഭവം വിവാദമായത്. വിവാഹത്തെക്കുറിച്ചന്വേഷിയ്‌ക്കാന്‍ എഡിഎം എസ്.ആര്‍ മീണയുടെ നേതൃത്വത്തിലുള്ള നാലംഗ സംഘത്തെയാണ് ജില്ലാ കളക്ടര്‍ പി. യശ്വന്ത് സിന്‍ഹ നിയമിച്ചിരിയ്‌ക്കുന്നത്.
അതെ സമയം ശൈശവ സമൂഹ വിവാഹം നടന്നുവെന്ന വാര്‍ത്ത ഭയ്യ എന്നറിയപ്പെടുന്ന എംഎല്‍എ പ്രമോദ് ജയന്‍ നിഷേധിച്ചു. വിവാദത്തിനു പിന്നില്‍ രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.












Click it and Unblock the Notifications