Get Updates
Get notified of breaking news, exclusive insights, and must-see stories!

കരുണാകരന്‍ പ്രവര്‍ത്തകസമിതി സ്ഥിരം ക്ഷണിതാവ്‌

K. Karunakaranദില്ലി: കോണ്‍ഗ്രസ്‌ പ്രവര്‍ത്തക സമിതിയിലെ സ്ഥിരം ക്ഷണിതാവായി കെ. കരുണാകരനെ നിയമിച്ചു.

കേന്ദ്ര മന്ത്രി വയലാര്‍ രവിയെയും രാജ്യസഭ ചീഫ്‌ വിപ്പ്‌ പി.ജെ കുര്യനെയും വിവിധ സംസ്ഥാനങ്ങളുടെ ചുമതലയുള്ള എഐസിസി കോ-ഓര്‍ഡിനേറ്റര്‍മാരായും നിയമിച്ചിട്ടുണ്ട്‌.

പാര്‍ട്ടിയിലേക്ക്‌ മടങ്ങിയെത്തിയവര്‍ക്ക്‌ പരിഗണന നല്‌കുമെന്ന സൂചന കൂടിയായാണ്‌ കരുണാകരന്റെ തിരിച്ചു വരവ്‌ കണക്കാക്കപ്പെടുന്നത്‌. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ കരുണാകരന്‌ പ്രവര്‍ത്തക സമിതി അംഗമോ ഗവര്‍ണര്‍ സ്ഥാനമോ നല്‌കണമെന്ന നിര്‍ദ്ദേശം ഹൈക്കമാന്‍ഡ്‌ കഴിഞ്ഞ ദിവസം പരിഗണിച്ചിരുന്നു.

കരുണാകരനോടൊപ്പം കോണ്‍ഗ്രസിലേക്ക്‌ തിരിച്ചെത്തിയ മറ്റുള്ളവര്‍ക്കും വേണ്ടത്ര പരിഗണന നല്‌കാനും നേതൃത്വം തീരുമാനിച്ചിട്ടുണ്ട്‌. ഇക്കാര്യങ്ങള്‍ സംസ്ഥാന തലത്തില്‍ തീരുമാനിയ്‌ക്കും.

എട്ട്‌ കോ-ഓര്‍ഡിനേറ്റര്‍മാരെയാണ്‌ പുതുതായി നിയമിച്ചിരിയ്‌ക്കുന്നതെന്ന്‌ പാര്‍ട്ടി സംഘടന ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി ജനാര്‍ദ്ദനന്‍ ദ്വിവേദി പറഞ്ഞു. സംസ്ഥാനങ്ങളിലെ പാര്‍ട്ടി ചുമതലയുള്ള ജനറല്‍ സെക്രട്ടറിമാര്‍ക്കൊപ്പമാണ്‌ കോ-ഓര്‍ഡിനേറ്റര്‍മാര്‍ പ്രവര്‍ത്തിയ്‌ക്കുക.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+