15കാരിയെ മാനഭംഗപ്പെടുത്തിയ 19കാരന്‍ അറസ്റ്റില്‍
ദില്ലി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ മാനഭംഗപ്പെടുത്തിയെന്ന പരാതിയെത്തുടര്‍ന്ന് ദില്ലിയില്‍ പത്തൊന്‍പത്‌കാരനെ പൊലീസ് അറസ്റ്റുചെയ്‌തു.
നാന്‍ഗൊളി-റോട്ടക് റോഡിലെ സോണിയ നഴ്‌സിംഗ് ഹോമിലെ ജനറേറ്റര്‍ ഓപ്പറേറ്ററായ വിജയ് കുമാറാണ് പൊലീസ് പിടിയിലായത്.
വിവാഹവാഗ്‌ദാനം ചെയ്‌ത് യുവാവ് പതിനഞ്ചുകാരിയുമായി നിരന്തരം ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുകയായിരുന്നു.
കുട്ടി ഗര്‍ഭിണിയായപ്പോഴാണ് പത്തുമാസമായി തുടര്‍ന്നുവരുന്ന പീഡനത്തിന്റെകാര്യം മാതാപിതാക്കള്‍ അറിയുന്നത്. തുടര്‍ന്ന് വിജയ് കുമാറിനെതിരെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.












Click it and Unblock the Notifications