അദ്വാനിയുടെ കേരള സന്ദര്‍ശനം ആരംഭിച്ചു
കൊച്ചി: രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി പ്രതിപക്ഷ നേതാവ് എല്‍.കെ അദ്വാനി കേരളത്തിലെത്തി. ലോക്‌സഭ തിരഞ്ഞെടുപ്പ് അടുത്തെത്തി നില്‌ക്കെ ദേശീയതലത്തില്‍ നടത്തുന്ന യാത്രകളുടെ ഭാഗമായാണ് അദ്വാനി കേരളം സന്ദര്‍ശിയ്‌ക്കുന്നത്.
എറണാകുളം, കോട്ടയം, തിരുവനന്തപുരം ജില്ലകള്‍ അദ്വാനി സന്ദര്‍ശിയ്‌ക്കും. നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ അദ്വാനിയ്‌ക്ക് പ്രവര്‍ത്തകര്‍ ഊഷ്‌മളമായ സ്വീകരണമാണ് നല്‌കിയത്.
പട്ടികജാതി വര്‍ഗ സംഘടന നേതൃസമിതി യോഗത്തില്‍ പങ്കെടുക്കുന്ന അദ്വാനി തുടര്‍ന്ന് കോട്ടയത്ത് നടക്കുന്ന ഡോ. ഫിലിപ്പോസ് മാര്‍ ക്രിസ്‌റ്റോം വലിയ മെത്രപ്പോ ലീത്തയുടെ നവതിയാഘോഷങ്ങളുടെ സമാപനച്ചടങ്ങ് ഉദ്‌ഘാനം ചെയ്യും.
ഇതിനു ശേഷം പാര്‍ട്ടി പരിപാടികളില്‍ സംബന്ധിയ്‌ക്കുന്നതിനായി അദ്ദേഹം നാഗര്‍കോവിലിലേക്ക് പോകും. കേരളത്തിലെത്തുന്ന അദ്വാനിയ്‌ക്ക് വമ്പിച്ച സുരക്ഷക്രമീകരണങ്ങളാണ് പോലീസ് ഒരുക്കിയിരിക്കുന്നത്.
ഇന്റലിജന്റ്‌സ് ഐജി ഋഷിരാജ് സിങ്ങും മധ്യമേഖല ഐജി വിത്സണ്‍ പോളുമാണ് സുരക്ഷക്രമീകരണങ്ങള്‍ക്ക് നേതൃത്വം നല്‌കുന്നത്.












Click it and Unblock the Notifications