ബൂലോകത്ത് ബ്ലോഗ് അക്കാദമി വരുന്നു
കോഴിക്കോട് : ബ്ലോഗ് ലോകത്തേയ്ക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുക എന്ന ലക്ഷ്യവുമായി കേരള ബ്ലോഗ് അക്കാദമി പ്രവര്‍ത്തനം സജീവമാക്കുന്നു.
ഇന്റര്‍നെറ്റില്‍ മലയാളത്തിന്റെ സാന്നിദ്ധ്യവുമുണ്ടെന്ന വസ്തുത കൂടുതല്‍ പേരെ അറിയിക്കുക, ബ്ലോഗ് എന്ന നവമാധ്യമത്തിന്റെ പ്രത്യേകതകള്‍ പ്രചരിപ്പിക്കുക, ബ്ലോഗ് തുടങ്ങാനും എഴുതാനുമുളള പരിശീലനങ്ങള്‍ നല്‍കുക എന്നിവ ലക്ഷ്യമിട്ട് നടത്തുന്ന ശില്‍പശാലകളിലൂടെയാണ് ബ്ലോഗ് അക്കാദമി തങ്ങളുടെ പ്രവര്‍ത്തനം ആരംഭിക്കുന്നത്. ഇക്കഴിഞ്ഞ മാര്‍ച്ച് 23ന് കണ്ണൂര്‍ ശില്‍പശാലയോടെയാണ് കേരള ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനം തുടങ്ങിയത്.
ചിത്രകാരന്‍, കെ പി സുകുമാരന്‍ അഞ്ചരക്കണ്ടി, ഏറനാടന്‍, കണ്ണൂരാന്‍ തുടങ്ങിയ ബ്ലോഗര്‍മാരാണ് കേരള ബ്ലോഗ് അക്കാദമി എന്ന ആശയം യാഥാര്‍ത്ഥ്യമാക്കാനുളള ചുമതല ഏറ്റെടുത്തിരിക്കുന്നത്. ഓരോ ജില്ലകള്‍ കേന്ദ്രീകരിച്ച് ശില്‍പശാലകള്‍ സംഘടിപ്പിക്കുക എന്നതാണ് അക്കാദമി ഏറ്റെടുത്തിരിക്കുന്ന ആദ്യത്തെ പ്രവര്‍ത്തന ചുമതല. ഏപ്രില്‍ 27ന് കോഴിക്കോട് ശില്‍പ ശാല നടക്കും.
ബ്ലോഗ് എന്ന മാധ്യമം ജനകീയമാക്കുന്നതിന് വേണ്ട പരിശീലനവും പ്രാഥമിക വിവരങ്ങളും നല്‍കാന്‍ ഒട്ടേറെ പ്രമുഖരായ ബ്ലോഗര്‍മാര്‍ ബ്ലോഗ് അക്കാദമിയ്ക്ക് പിന്തുണയും സഹകരണവും വാഗ്ദാനം ചെയ്തിട്ടുണ്ട്.
ബ്ലോഗ് അക്കാദമി ഫലത്തില്‍ ബൂലോകത്തെ സ്ഥാപനവല്‍ക്കരിക്കുകയാണെന്നൊരു വിമര്‍ശനവും ഉയര്‍ന്നു വന്നിട്ടുണ്ട്. ബ്ലോഗ് നല്‍കുന്ന സ്വാതന്ത്ര്യത്തെ അക്കാദമി പോലുളള സ്ഥാപനങ്ങള്‍ നശിപ്പിക്കുമെന്നാണ് ഇവരുടെ പേടി.
എന്നാല്‍ വിമര്‍ശനങ്ങളില്‍ കഴമ്പില്ലെന്നാണ് ബ്ലോഗ് അക്കാദമിയുടെ മുന്‍നിര പ്രവര്‍ത്തകര്‍ പറയുന്നത്.
കേരള ബ്ലോഗ് അക്കാദമിയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക












Click it and Unblock the Notifications