പിണറായിയുടേത് വൈകിവന്ന വിവേകമാണെന്ന് ഉമ്മന്‍ ചാണ്ടി
തിരുവനന്തപുരം: നോക്കുകൂലിക്കെതിരെയുള്ള സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍റെ പ്രസ്താവന വൈകി വന്ന വിവേകമാണെന്ന് പ്രതിപക്ഷ നേതാവ് ഉമ്മന്‍ചാണ്ടി. വൈകിയാണെങ്കിലും വിജയന്‍റെ പ്രസ്താവന സ്വാഗതാര്‍ഹമാണെന്നും അദ്ദേഹം പറഞ്ഞു.
ഈ വിവേകം സിപിഎമ്മിന് പത്ത് വര്‍ഷം മുമ്പ് വന്നിരുന്നുവെങ്കില്‍ കേരളം വികസന രംഗത്ത് ഒട്ടേറെ മുന്നോട്ട് പോകുമായിരുന്നുവെന്നും സിപിഎമ്മിന് എല്ലാ കാര്യങ്ങളിലും വൈകിയാണ് ബുദ്ധി വരുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. കോവൂരില്‍ ഒരു ചടങ്ങില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഉമ്മന്‍ചാണ്ടി.
ട്രാക്ടര്‍ പ്രശ്നത്തിലായാലും കമ്പ്യൂട്ടറിന്‍റെ പ്രശ്നത്തിലായാലും വര്‍ഷങ്ങള്‍ക്ക് ശേഷമാണ് സിപിഎം തെറ്റ് തിരുത്തിയത്. ഇത്തരത്തില്‍ സിപിഎമ്മിന് വൈകി വിവേകം വരുന്നത് മൂലം കേരളത്തിന്‍റെ വികസനത്തിന് വലിയ നഷ്ടമാണ് ഉണ്ടാകുന്നത്.
ജോലി ചെയ്യുന്നവനാണ് കൂലി നല്‍കേണ്ടതെന്നും അല്ലാതെ നോക്കിനില്‍ക്കുന്നവനായിരിക്കരുതെന്നും പിണറായിവിജയന്‍ വെള്ളിയാഴ്ച അഭിപ്രായപ്പെട്ടിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു പ്രതിപക്ഷനേതാവ് .
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()












Click it and Unblock the Notifications