Get Updates
Get notified of breaking news, exclusive insights, and must-see stories!

ആര്യാടന്‍ എന്നും ലീഗിനെതിരെന്ന്‌ കരുണാകരന്‍

തൃശൂര്‍: ആര്യാടന്‍ മുഹമ്മദിന്‌ പാലംകടക്കുന്നതുവരെ മതി മുസ്ലിം ലീഗിനെയെന്ന്‌ മുതിര്‍ന്ന നേതാവ്‌ കെ കരുണാകരന്‍. പ്രവര്‍ത്തകസമിതിയിലെ പ്രത്യേക ക്ഷണിതാവായശേഷം തൃശൂരില്‍ മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുന്നതിനിടെയാണ്‌ കരുണാകരന്‍ തന്റെ രാഷ്ട്രീയ ശത്രുവായ ആര്യാടനെതിരെ ആഞ്ഞടിച്ചത്‌.

പാലം കടക്കുവോളം നാരായണ പാലം കടന്നുകഴിഞ്ഞാല്‍ കൂരായണ എന്ന സമീപനമാണ്‌ ആര്യാടന്‌ എപ്പോഴും മുസ്ലിം ലീഗിനോടുള്ളതെന്ന്‌ മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക്‌ മറുപടിയായി ലീഡര്‍ പറഞ്ഞു. തനിയ്‌ക്ക്‌ ഈ സ്ഥാനം നല്‍കിയതില്‍ സോണിയാ ഗാന്ധിയോട്‌ കടപ്പാടുണ്ടെന്നും കരുണാകരന്‍ പറഞ്ഞു.

അരിക്ഷാമം ഉണ്ടെന്നറിഞ്ഞിട്ടും കയ്യുംകെട്ടി നോക്കിയിരിക്കുന്ന സംസ്ഥാനസര്‍ക്കാറാണ്‌ ഇപ്പോഴത്തെ പ്രശ്‌നങ്ങള്‍ക്ക്‌ കാരണം. മുഖ്യമന്ത്രി വി.എസ്‌ അച്യുതാനന്ദന്‌ ഉത്തരവാദിത്തത്തില്‍ നിന്നും ഒഴിയാന്‍ കഴിയില്ല. സിപിഎമ്മിനുള്ളിലെ പ്രശ്‌നങ്ങളാണ്‌ ഈ പ്രിതിസന്ധികള്‍ക്കൊക്കെ കാരണം- കരുണാകരന്‍ കുറ്റപ്പെടുത്തി.

മലപ്പുറത്ത്‌ കോണ്‍ഗ്രസ്‌ നന്നായി പ്രവര്‍ത്തിച്ചാല്‍ മുസ്ലിം ലീഗ്‌ പിന്നാലെ വരുമെന്ന ആര്യാടന്റെ പ്രസ്‌താവന വിവാദമായിരുന്നു. ഇക്കാര്യത്തിലെ പ്രതിഷേധം അറിയിക്കാനായി ലീഗ്‌ നേതാക്കള്‍ കഴിഞ്ഞദിവസം പ്രതിപക്ഷനേതാവ്‌ ഉമ്മന്‍ചാണ്ടിയെയും പിപി തങ്കച്ചനെയും കണ്ടിരുന്നു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+