മുതുകാട് അഹങ്കാരം വെടിയണമെന്ന് സാമ്രാജ്
ആലപ്പുഴ: ഏറെ വിവാദങ്ങള്‍ക്കുശേഷം ഫയര്‍ എക്സേപ് മാജികില്‍ നിന്നും നടന്‍ മോഹന്‍ലാല്‍ പിന്മാറിയെങ്കിലും മാന്ത്രികന്മാരാ ഗോപിനാഥ് മുതുകാടും സാമ്രാജും തമ്മിലുള്ള വാക്പയറ്റ് മുറുകുന്നു.
മജീഷ്യന്‍ ഗോപിനാഥ് മുതുകാട് ഞാനെന്ന ഭാവം വെടിയണമെന്ന് മജീഷ്യന്‍ സാമ്രാജ് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മാജിക്കിനെ ജനകീയ കലയാക്കുകയല്ല, ജനപ്രിയ കലയാക്കുകയാണ് വേണ്ടതെന്ന് സാമ്രാജ് അഭിപ്രായപ്പെട്ടു. വിഐപികളെ മാജിക് പഠിപ്പിച്ച് തരംതാണ പബ്ലിസിറ്റിയാണ് ചിലര്‍ നേടുന്നത്.
മാജിക് രഹസ്യങ്ങള്‍ മാന്ത്രികര്‍ രഹസ്യമാക്കിവെക്കണം എന്നും സാമ്രാജ് അഭിപ്രായപ്പെട്ടു. എന്നാല്‍ മാജിക് രഹസ്യങ്ങള്‍ സാമ്രാജ് പുസ്‌തകരൂപത്തിലാക്കി വിറ്റഴിക്കുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അവയൊക്കെ ചെറിയ മാജിക് രഹസ്യങ്ങളാണ് എന്നായിരുന്നു സാമ്രാജിന്റെ മറുപടി.
മുതുകാടിന്റെ മാന്ത്രികവിദ്യയില്‍ സ്വന്തമായി വികസിപ്പിച്ച എത്ര ഇനങ്ങള്‍ ഉണ്ട്. മോഹന്‍ലാലിനെ വന്‍ അപകടത്തില്‍നിന്നും രക്ഷിച്ചത് മോര്‍ച്ചറിയില്‍ കിടന്നുള്ള എന്‍റെ സമരമാണ്. എനിയ്ക്ക് മുതുകാടിനോടോ മോഹന് ലാലിനോടോ അസൂയയില്ല.
ഇതേപോലെ പ്രതികരിച്ചിരുന്നെങ്കില്‍ സിനിമാനടന്‍ ജയന്‍ മരിക്കില്ലായിരുന്നു എന്ന് സാമ്രാജ് പറഞ്ഞു. യഥാര്‍ഥ വസ്‌തുതകള്‍ മറച്ചുവച്ച് മാധ്യമങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് മുതുകാടെന്നും സാമ്രാജ് ആരോപിച്ചു. അസൂയകാരണമാണ് മോഹന് ലാല് ഫയര് എസ്കേപ്പ് മാജിക് നടത്തുന്നതിനെ സാമ്രാജ് എതിര്ക്കുന്നതെന്ന് മുതുകാട് നേരത്തെ ആരോപിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍
![]()
![]()
![]()
![]()
![]()
![]()
![]()
![]()
![]()












Click it and Unblock the Notifications