ആണ്‍വേഷം ധരിച്ച സ്ത്രീയുടെ വീട്ടില്‍നിന്ന് വെടിയുണ്ടകള്‍ കണ്ടെടുത്തു
കോതമംഗലം: പുരുഷവേഷം ധരിച്ചുനടന്ന സ്‌ത്രീ താമസിച്ചിരുന്ന വാടകവീട്ടില്‍നിന്ന് എട്ട് വെടിയുണ്ടകള്‍ കണ്ടെടുത്തു.
സംഭവവുമായി ബന്ധപ്പെട്ട് മലയന്‍കീഴ് സ്വദേശിനി ചാലില്‍ സിജു(40)വിനേയും കൂടെ താമസിച്ചിരുന്ന പങ്കജാക്ഷി എന്ന മറ്റൊരു സ്‌ത്രീയേയും പോലീസ് കസ്റ്റഡിയിലെടുത്തു.
ഏറെനാളായി പാന്റ്‌സും ഷര്‍ട്ടും ധരിച്ച് തലമുടിവെട്ടി ആണ്‍വേഷത്തില്‍ നടന്നിരുന്ന സിജു മറ്റൊരു സ്‌ത്രീയോടൊപ്പം ചെറുവട്ടൂരില്‍ റബ്ബര്‍തോട്ടത്തിനു സമീപമുള്ള ഒരു വാടകവീട്ടിലായിരുന്നു താമസം. കെട്ടിട ഉടമയും പരിസരവാസികളും സിജു പുരുഷനാണെന്നാണ് ധരിച്ചിരുന്നത്.
ആണ്‍ വേഷം കെട്ടിനടക്കുന്ന സിജു രാവിലെ പുറത്തുപോയാല്‍പ്പിന്നെ വൈകീട്ടാണ് വീട്ടിലെത്താറുള്ളത്. അധികമാരോടും സംസാരിക്കാറുമില്ല.
രണ്ട് ദിവസം മുമ്പ് വാടകവീട്ടിലെ കറന്റുപോയി. കൂടെ താമസിച്ചിരുന്ന സ്‌ത്രീ വിവരം കെട്ടിട ഉടമയെ അറിയിച്ചു. ഉടമയുടെ മകന്‍ ഇലക്‌ട്രീഷ്യനുമായി വീട്ടില്‍ ചെന്നപ്പോഴാണ് അവിചാരിതമായി മേശവരിപ്പില്‍ സൂക്ഷിച്ചിരുന്ന വെടിയുണ്ടകള്‍ കണ്ടത്, ഒപ്പം ഒരു തമിഴ് പത്രവുമുണ്ടായിരുന്നു.
കെട്ടിട ഉടമ വിവരം കോതമംഗലം പോലീസില്‍ അറിയിച്ചു. എസ്.ഐ കെ.കെ രാമചന്ദ്രനും സംഘവും വാടകവീട്ടിലെത്തി വെടിയുണ്ടകള്‍ കണ്ടെടുക്കുകയും സ്ത്രീകളെ കസ്റ്റഡിയിലെടുക്കുകയും ചെയ്തു.
പല ചോദ്യങ്ങള്‍ക്കും ഉത്തരം പറയാന്‍ സിജു മടിക്കുകയാണെന്ന് പോലീസ് പറഞ്ഞു. മേശയില്‍ തമിഴ് പത്രം കണ്ടതിലും ദുരൂഹതയുണ്ട്. ഒരു കോളേജ് ലക്‌ചററാണ് മേശ തന്നതെന്നും അതിലുണ്ടായിരുന്നതാണ് വെടിയുണ്ടയെന്നും ഒരു ഘട്ടത്തില്‍ സിജു പോലീസിനോടു പറഞ്ഞു. ലക്‌ചറര്‍ ഇപ്പോള്‍ വിദേശത്താണെന്നാണ് പോലീസ് അന്വേഷണത്തില്‍ അറിഞ്ഞത്.
പോലീസ് കണ്ടെടുത്ത വെടിയുണ്ടകള്‍ വിവിധതരം തോക്കുകള്‍ക്ക് ഉപയോഗിക്കുന്നതാണെന്നും ഒരു സ്ത്രീ പുരുഷവേഷം കെട്ടി താമസിച്ചത് ദുരൂഹതയുണ്ടാക്കുന്നുവെന്നും പൊലീസ് പറഞ്ഞു.












Click it and Unblock the Notifications