യുവരാജാവെന്ന വിശേഷണം അപമാനകരം: രാഹുല്‍ ഗാന്ധി
ദില്ലി: തന്നെ യുവരാജാവെന്ന് വിളിക്കുന്നത് അപമാനിക്കുന്നതിന് തുല്യമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ഗാന്ധി. ഛത്തീസ്‌ഗഢില്‍ പത്രലേഖകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തന്നെ ഭാവി പ്രധാനമന്ത്രിയെന്ന രീതിയില്‍ ഉയര്‍ത്തിക്കാട്ടുന്നതിനോട് യോജിക്കുന്നില്ലെന്നും മന്‍മോഹന്‍സിങ് കാര്യപ്രാപ്‌തിയുള്ള പ്രധാനമന്ത്രിയാണെന്നും അദ്ദേഹത്തിനാവശ്യമായ പിന്തുണ നല്‍കുക മാത്രമാണ് താന്‍ ഉദ്ദേശിക്കുന്നതെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.
''യുവരാജാവെന്ന് വിളിക്കുകവഴി അപമാനിക്കുന്നതായിട്ടാണെനിക്കു തോന്നുന്നത്. ജനാധിപത്യരാജ്യമെന്ന നിലയ്‌ക്ക് ഈ വാക്കിന് പ്രസക്തിയില്ല''- രാഹുല്‍ഗാന്ധി പറഞ്ഞു.
കഴിഞ്ഞദിവസം രാജ്യസഭയില്‍ കോണ്‍ഗ്രസ്എംപി ഇ.എം സുദര്‍ശന നാച്ചിയപ്പനാണ് രാഹുലിനെ യുവരാജാവായി വിശേഷിപ്പിച്ച് സംസാരിച്ചത്. ഇതേചൊല്ലി സഭയില്‍ ബിജെപി അംഗങ്ങള്‍ ഒച്ചപ്പാടുണ്ടാക്കിയിരുന്നു. എംപിയുടെ വിശേഷണം ജനാധിപത്യത്തോടുള്ള അവഹേളനമാണെന്നായിരുന്നു ബിജെപിയുടെ നിലപാട്.
വിഷയത്തില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി മായാവതിയും പ്രതികരിച്ചിരുന്നു. ഇതോടെയാണ് രാഹുല്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications