Get Updates
Get notified of breaking news, exclusive insights, and must-see stories!

ഷഹനാസ്‌ ഹുസൈനെതിരെ സ്‌ത്രീധനപീഡനക്കേസ്‌

Shahnaz Husainപട്‌ന: പ്രശസ്‌ത ബ്യൂട്ടീഷന്‍ ഷഹനാസ്‌ ഹുസൈനെതിരെ സ്‌ത്രീധനപീഡനക്കേസ്‌. പട്‌ന ഗാന്ധിമെയ്‌ഡണ്‍ പൊലീസാണ്‌ ഷഹനാസിനെതിരെ കേസെടുത്തിരിക്കുന്നത്‌.

ഷഹനാസിന്റെ മകന്റെ വിധവ റാബറിയ ഹുസൈന്‍ പട്‌ന ചീഫ്‌ മജിസ്‌ട്രേട്ട്‌ കോടതിയില്‍ നേരത്തേ ഷഹനാസിനെതിരെ സ്‌ത്രീധനപീഡനത്തിന്റെ പേരില്‍ പരാതി നല്‍കിയിരുന്നു. നാല്‍പത്‌ പേജുള്ള പരാതിയാണ്‌ റാബിയ കോടതിയില്‍ സമര്‍പ്പിച്ചത്‌. ഇതില്‍ കോടതിനല്‍കിയ നിര്‍ദ്ദേശത്തെത്തുര്‍ന്നാണ്‌ ഷഹനാസിനെതെരെ പൊലീസ്‌ കേസെടുത്തത്‌.

ഇവരുടെ മകന്‍ സമീര്‍ ഹുസൈന്‍ അടുത്തിടെ ദൂരൂഹസാഹചര്യത്തില്‍ മരിയ്‌ക്കുകയായിരുന്നു. തനിയ്‌ക്ക്‌ ഭീകരമായ പീഡനങ്ങളാണ്‌ അനുഭവിക്കേണ്ടിവന്നതെന്ന്‌ റാബിയ പറയുന്നു. സമീര്‍ ആത്മഹത്യചെയ്‌തതിന്റെ ഉത്തരവാദി ഷഹാനാസാണെന്നും റാബിയ പരാതിയില്‍ പറയുന്നുണ്ട്‌.

സമീറുമായുള്ള വിവാഹത്തിന്‌ശേഷം ഷഹനാസ്‌ തന്നെ മാനസികമായും ശാരീരികമായും പീഡിപ്പിക്കാറുണ്ടെന്നും താന്‍ ഗര്‍ഭിണിയായപ്പോള്‍ തന്നെ സ്വന്തം വീട്ടിലേയ്‌ക്ക്‌ ഷഹനാസ്‌ നിര്‍ബ്ബന്ധിച്ച്‌ പറഞ്ഞയക്കുകയായിരുന്നുവെന്നും റാബിയ വെളിപ്പെടുത്തിയിട്ടുണ്ട്‌.

തന്നോടുള്ള അമ്മയുടെ പെരുമാറ്റം കാരണം സമീര്‍ ദുഖിതനായിരുന്നുവെന്നും ഇതിനെത്തുടര്‍ന്നാണ്‌ അദ്ദേഹം ആത്മഹത്യചെയ്‌തതെന്നുമാണ്‌ റാബിയ പറയുന്നത്‌.

മാര്‍ച്ചില്‍ ബീഹാര്‍ സര്‍ക്കാര്‍ സമീറിന്റെ മരണത്തെക്കുറിച്ച്‌ സിബിഐ അന്വേഷണം നടത്തണമെന്ന്‌ ശുപാര്‍ശ ചെയ്‌തിരുന്നു. ജനുവരി ആറിന്‌ വീടിന്റെ മൂന്നാം നിലയിലെ ബാല്‍ക്കണിയില്‍ നിന്നും വീണാണ്‌ സമീര്‍ മരിച്ചത്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+