Get Updates
Get notified of breaking news, exclusive insights, and must-see stories!

മരത്തെച്ചുറ്റിയൊരു വീട്

The tree houseഉദയ്‌പൂര്‍: മരം വെട്ടിക്കളയാന്‍ മടിച്ച്‌ മരത്തിന്റെ കൊമ്പുകളില്‍ ചേര്‍ത്ത്‌ നിര്‍മ്മിച്ച വീട്‌ ലിംകാ ബുക്‌ ഓഫ്‌ റെക്കോര്‍ഡ്‌സില്‍ ഇടം നേടി.

സിവില്‍ എന്‍ജിനീയറായ കെപി സിംങിന്റെ പ്രകൃതി സ്‌നേഹത്തിന്റെ ഉത്തരമോദാഹരണമാണ്‌ മരത്തിന്‌ മുകളില്‍ പണിതിരിക്കുന്ന ഈ വീട്‌. അറുപത്തിയഞ്ചു വര്‍ഷം പ്രായമുള്ള മാവ്‌ വെട്ടിക്കളയാന്‍ മടിച്ചാണ്‌ സിംങ്‌ മരം നിലനിര്‍ത്തിക്കൊണ്ടുതന്നെ വീട്‌ പണിയാന്‍ തീരുമാനിച്ചത്‌.

ഫാന്റം കഥയിലെ മരം വീടിനെക്കുറിച്ചുള്ള സങ്കല്‍പ്പമാണ്‌ ഇത്തരമൊരു ശ്രമത്തിന്‌ സിംങിനെ പ്രേരിപ്പിച്ചത്‌. സൗണ്ട്‌ എന്‍ജീനീയറിംഗ്‌ സ്‌കില്‍സ്‌ ഉപയോഗിച്ചാണ്‌ സിംങിന്റെ വീട്‌ പണിതിരിക്കുന്നത്‌. ഭാരം തീരേ കുറവുള്ള( ലൈറ്റ്‌ വെയ്‌റ്റ്‌ )വസ്‌തുക്കളാണ്‌ വീടിന്റെ നിര്‍മ്മാണത്തിന്‌ ഉപയോഗിച്ചിരിക്കുന്നത്‌.

രണ്ട്‌ കിടപ്പുമുറികള്‍ ഒരു അടുക്കള ഒരു ലൈബ്രറി എന്നിവയുള്‍പ്പെട്ടതാണ്‌ വീടിന്റെ പ്ലാന്‍. വീട്ടിനുള്ളില്‍ കുട്ടികളുടെ പ്രിയകളിസ്ഥലം മരച്ചില്ലകളാണ്‌.

കഴിഞ്ഞ എട്ടുവര്‍ഷമായിട്ട്‌ മരം വളര്‍ന്നുകൊണ്ടിരിക്കുകയാണ്‌. ഭൂമിയില്‍ നിന്നും ഒന്‍പത്‌ അടി ഉയരത്തില്‍ പണിത തൂണുകള്‍ക്ക്‌ മുകളിലാണ്‌ വീട്‌ നില്‍ക്കുന്നത്‌. ഉറുമ്പ്‌, പല്ലി തുടങ്ങിയ ജീവികള്‍ വിടനകത്ത്‌ യഥേഷ്ടം സഞ്ചരിക്കുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+