Get Updates
Get notified of breaking news, exclusive insights, and must-see stories!

ദില്ലിയില്‍ ഏഴുവയസ്സുകാരിയെ മാനഭംഗപ്പെടുത്തി

ദില്ലി: പൊലീസുകാരന്‍ പന്ത്രണ്ടുവയസ്സുകാരിയെ മാനഭംഗപ്പെടുത്തിയതിന്‌ പിന്നാലെ ദില്ലിയില്‍ വീണ്ടും പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയ്‌ക്കുനേരെ ലൈംഗികാക്രമണം.

സെന്‍ട്രല്‍ ദില്ലിയിലെ കമല മര്‍ക്കറ്റിന്‌ സമീപം ഏഴുവയസ്സുകാരിയാണ്‌ ഇത്തവണ മാനഭംഗത്തിനിരയായത്‌. ശനിയാഴ്‌ച വൈകീട്ട്‌ അജ്ഞാതനായ ഒരാളാണ്‌ കുറ്റകൃത്യം നടത്തിയത്‌.

ജിബി റോഡ്‌ ഭാഗത്തുനിന്നുള്ള കുട്ടിയെ എല്‍എന്‍ജെപി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്‌. സംഭവത്തില്‍ പൊലീസ്‌ കേസ്‌ രജിസ്റ്റര്‍ ചെയ്‌തിട്ടുണ്ട്‌.

ഏപ്രില്‍ മാസത്തില്‍ മാത്രം ദില്ലി നഗരത്തില്‍ പ്രായപൂര്‍ത്തിയാകാത്ത നാല്‌ പെണ്‍കുട്ടികളാണ്‌ മാനഭംഗത്തിനിരയായത്‌. ഏപ്രില്‍ മൂന്നിന്‌ ഓടിക്കൊണ്ടിരിക്കുന്ന കാറില്‍വച്ചു് ഒരു പെണ്കുട്ടിയെ മാനഭംഗപ്പെടുത്തിയതിന് ശേഷം ഏപ്രില്‍ 13ന്‌ പതിനാലുകാരിയായ ബുദ്ധിമാന്ദ്യമുള്ള ഒരു കുട്ടിയും മാനഭംഗത്തിനിരയായിരുന്നു. പിന്നീട് വീണ്ടും രണ്ട് ആക്രമണങ്ങള്കൂടി പെണ്കുട്ടികള്ക്കുനേരെ നടന്നു.

നഗരത്തില് പെണ്‍കുട്ടികള്ക്കും സ്ത്രീകള്ക്കുമെതിരെയുള്ള ലൈംഗികാക്രമണങ്ങള് വര്ധിച്ചുവരുന്ന സാഹചര്യത്തില് ഇത്തരം പ്രതികള്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന്‌ ദേശീയ വനിതാ കമ്മീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+