കനത്ത ചൂടില്‍ ഉത്തരേന്ത്യ പൊള്ളുന്നു
ദില്ലി കനത്ത വേനല്‍ച്ചൂടില്‍ ഉത്തരേന്ത്യ പൊള്ളുന്നു. വീശിയടിക്കുന്ന ചുടുകാറ്റില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 16ആയി. സൂര്യാഘാതമേറ്റ് ഒട്ടേറെപ്പേരെ ആശുപത്രികള്‍ പ്രവേശിപ്പിച്ചിട്ടുണ്ട്.
ദില്ലിയില്‍ 40 ഡിഗ്രി കടന്ന താപനില ഇനിയും കൂടുമെന്നാണ് സൂചന. ബംഗാളിലെ പുരുലിയയില്‍ സീസണിലെ ഏറ്റവും കൂടിയ താപനിലയായ 45.1 ഡിഗ്രി രേഖപ്പെടുത്തി. കടുത്ത വേനല്‍ച്ചൂട് ഉത്തരേന്ത്യയില്‍ പലേടത്തും ജലക്ഷാമത്തിന് കാരമായിട്ടുണ്ട്. ഇതുകാരണം പലഭാഗങ്ങളിലും സാംക്രമിക രോഗങ്ങള്‍ പടരുകയാണ്.
സൂര്യാഘാതത്തെത്തുടര്‍ന്ന് ആറുപേര്‍ മരിച്ചതായി സ്ഥിരീകരിച്ച ഒറീസയില്‍ കൂടിയ താപനില 40.9 ഡിഗ്രിയാണ്. ഇതിനോടകം 43പേര്‍ മരിച്ചിട്ടുണ്ടെന്നാണ് ഇവിടത്തെ അനൗദ്യോഗിക കണക്കുകള്‍ പറയുന്നത്. പഞ്ചാബ്, ഹരിയാന, ഹിമാചല്‍പ്രദേശ്, മധ്യപ്രദേശ്, മഹാരാഷ്ട്ര, ഉത്തര്‍പ്രദേശ് എന്നിവിടങ്ങളിലും കനത്ത ചൂട് തുടരുകയാണ്.
കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഇത്തവണ താമസിച്ചാണ് ചൂട് തുടങ്ങിയത്. ഏപ്രില്‍ മധ്യത്തോടെയാണ് ഇക്കുറി ഉത്തരേന്ത്യയില്‍ ചൂട് കനത്തത്. ചൂട് മൂലം ഝാര്‍ഖണ്ഡിലെ സ്‌കൂളിലെ പ്രവൃത്തിസമയം രാവിലെ 6.30 മതുല്‍ 11.30വരെയാക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്.
ഉത്തര്‍പ്രദേശിലെയും ഹരിയാനയിലെയും രാജസ്ഥാനിലെയും ചില സ്‌കൂളുകളുടെ പ്രവൃത്തി സമയം ഇതിനകം മാറ്റിയിട്ടുണ്ട്. വേനല്‍ച്ചൂടിനെ പ്രതിരോധിക്കാന്‍ സര്‍ക്കാറുകളും നടപടികള്‍ സ്വീകരിച്ചുതുടങ്ങിയിട്ടുണ്ട്.












Click it and Unblock the Notifications