കരുണാകരന്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുന്നു: ആര്യാടന്‍
മലപ്പുറം: കലക്കവെള്ളത്തില്‍ മീന്‍ പിടിക്കുകയെന്നത് കരുണാകരന്റെ സ്ഥിരം തൊഴിലാണെന്നും അതാണ് തനിക്കെതിരെ ഇപ്പോള്‍ പ്രയോഗിക്കുന്നതെന്നും ആര്യാടന്‍ മുഹമ്മദ് എംഎല്‍എ.
ആര്യാടന് എന്നും ലീഗിനെതിരാണെന്ന് കെ. കരുണാകരന്റെ പരാമര്‍ശത്തോട് പ്രതികരിക്കുകയായിരുന്നു ആര്യടന്‍.
കരുണാകരന്‍ ഇത് ഇപ്പോള്‍ തുടങ്ങിയതൊന്നുമല്ല. പണ്ടേ ഈ തന്ത്രമാണ് പ്രയോഗിച്ചിരുന്നത്. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് വരികയാണല്ലോ. അദ്ദേഹത്തിനെന്തെങ്കിലും ലക്ഷ്യം കാണും. കരുണാകരന് വിഷപ്പല്ലുള്ളപ്പോഴും എനിക്കെതിരെ തിരിഞ്ഞിരുന്നു. അന്നും എനിക്കൊന്നുമേറ്റിട്ടില്ല. ഇപ്പോള്‍ വിഷപ്പല്ല് പോയ സമയമായതുകൊണ്ട് ഒട്ടും ഏല്‍ക്കില്ല.
പത്ത് വോട്ട് ലീഗ് ഇങ്ങോട്ടുതരുന്നുണ്ടെങ്കില്‍ 25 വോട്ട് കോണ്‍ഗ്രസ്സ് അങ്ങോട്ട് കൊടുക്കുന്നുണ്ട്. അത് കരുണാകരന്‍ മനസ്സിലാക്കണമെന്ന് ആര്യാടന്‍ പറഞ്ഞു.
മുസ്‌ലിംലീഗ് തനിക്കെതിരെ കൊടുത്ത പരാതിയെപ്പറ്റി ഒന്നുമറിയില്ലെന്ന് അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം യുഡിഎഫ് കണ്‍വീനര്‍ പി.പി തങ്കച്ചനെ വിളിച്ചിരുന്നു. ഒന്നു സംസാരിക്കണമെന്നുമാത്രമാണദ്ദേഹം പറഞ്ഞത്.
നിങ്ങള്‍ തങ്കച്ചനോടോ രമേശ് ചെന്നിത്തലയോടോ ഉമ്മന്‍ചാണ്ടിയോടോ ചോദിക്കണം. അല്ലെങ്കില്‍ എന്താണ് എനിക്കെതിരെയുള്ള കുറ്റമെന്ന് കുഞ്ഞാലിക്കുട്ടിയോടോ ഇ.ടി. മുഹമ്മദ് ബഷീറിനോടോ ചോദിക്കണം. അവര്‍ പറയട്ടെ, അതിനുശേഷം പ്രതികരിക്കാം-ആര്യാടന്‍ പറഞ്ഞു.
താങ്കളുമായുള്ള പ്രശ്‌നങ്ങള്‍ പരിഹരിച്ചശേഷമേ ഇനി യു.ഡി.എഫ്. ജില്ലാ കമ്മിറ്റി കൂടേണ്ടതുള്ളൂ എന്നാണല്ലോ മുസ്‌ലിംലീഗിന്റെ നിലപാടെന്ന ചോദ്യത്തിന് യുഡിഎഫ്. കമ്മിറ്റി കൂടിയില്ലെങ്കില്‍ ആര്‍ക്കാണ് ചേതമെന്നാണ് അദ്ദേഹം പ്രതികരിച്ചത്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications