Get Updates
Get notified of breaking news, exclusive insights, and must-see stories!

ബിജെപി ക്രൈസ്‌തവ വിരുദ്ധരുമാണെന്ന പ്രചാരണം തെറ്റെന്ന് അദ്വാനി

LK Advani with Christian priestsകോട്ടയം: ബിജെപി ന്യൂനപക്ഷവിരുദ്ധരും ക്രൈസ്‌തവ വിരുദ്ധരുമാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്ന്‌ പാര്‍ട്ടി നേതാവ്‌ എല്‍കെ അദ്വാനി. ഡോക്ടര്‍ ഫിലിപ്പോസ്‌ മാര്‍ ക്രിസോസ്‌റ്റം മാര്‍ത്തോമ്മാ വിലയ മെത്രാപ്പൊലീത്തയുടെ നവതി ആഘോഷച്ചടങ്ങുകളുടെ സമാപനസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാര്‍ട്ടി നിലവില്‍വന്നകാലം മുതല്‍ ന്യൂനപക്ഷ ക്രൈസ്‌തവ വിരുദ്ധരാണെന്ന്‌ പ്രചാരണമുണ്ട്‌. പലപ്പോഴും വ്യക്തിയെക്കുറിച്ചും പ്രസ്ഥാനങ്ങളെക്കുറിച്ചും പ്രചരിപ്പിക്കപ്പെടുന്നകാര്യങ്ങള്‍ക്ക്‌ സത്യവുമായി ബന്ധമുണ്ടാവില്ല. ബിജെപി ഇത്തരം പ്രചാരണങ്ങളെ നേരിട്ടും അതിജീവിച്ചുമാണ്‌ മുന്നോട്ടുപോകുന്നത്‌- അദ്വാനി പറഞ്ഞു.

ഡോക്ടര്‍ ശ്യാമപ്രസാദ്‌ മുഖര്‍ജി 1951ല്‍ ജനസംഘം രൂപീകരിച്ചശേഷം മദ്രാസില്‍ പാര്‍ട്ടിയുടെ ചുമതലയേല്‍പ്പിച്ചത്‌ ബാരിസ്റ്റര്‍ വികെ ജോണിനെയായിരുന്നു. അന്ന്‌ ക്രിസ്‌ത്യാനിയായ താങ്കള്‍ക്ക്‌ എങ്ങനെ ജനസംഘത്തില്‍ ചേരാന്‍ കഴിഞ്ഞു എന്നു ചിലര്‍ ചോദിച്ചപ്പോള്‍ ശ്യാമപ്രസാദ്‌ മുഖര്‍ജിയ്‌ക്ക്‌ ഒരിക്കലും ഒരു വര്‍ഗീയ പാര്‍ട്ടിയുടെ നേതാവായിരിക്കാന്‍ കഴിയില്ലെന്നായിരുന്നു മറുപടി.

എബി വാജ്‌പേയിയും ഞാനുമുള്‍പ്പെടെയുള്ള പഴയ ജനസംഘം നേതാക്കളെ ജനതാപാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്‌ 1980 ഏപ്രില്‍ നാലിനായിരുന്നു. മൂന്നാമത്തെ ദിവസം ഞങ്ങള്‍ ബിജെപി രൂപീകരിച്ചു. ഏപ്രില്‍ നാല്‌ ദുഖവെള്ളിയാഴ്‌ചയായിരുന്നു. ആറ്‌ ഈസ്റ്ററും ജനതാപാര്‍ട്ടിയില്‍ നിന്നും ദുഖവെള്ളിയാഴ്‌ച പുറത്താക്കപ്പെട്ട ഞങ്ങള്‍ ഈസ്റ്റര്‍ ദിവസം ഉയിര്‍ത്തെഴുന്നേറ്റുവെന്ന്‌ ഞാന്‍ ഒട്ടേറെ വേദികളില്‍ പ്രസംഗിച്ചിട്ടുണ്ട്‌.

കറാച്ചിയില്‍ സെന്റ്‌ പാട്രിക്‌ സ്‌കൂളിലാണ്‌ ഞാന്‍ പഠിച്ചത്‌.ക്രിസ്‌ത്യന്‍ ഇമേജുകള്‍ എന്റെ പ്രസംഗങ്ങളില്‍ വരുന്നത്‌ ഇതുകൊണ്ടാണ്‌.
ഞങ്ങള്‍ ക്രൈസ്‌തവതയെ മാനിയ്‌ക്കുന്നു യേശുക്രിസ്‌തുവിനെ അദ്ദേഹത്തിന്റെ മഹത്തായ സന്ദേശങ്ങളുടെ പേരില്‍ ആദരിക്കുന്നു.

ബിജെപി ക്രൈസ്‌തവ വിരുദ്ധമല്ലെന്ന്‌ തെളിയിക്കുന്ന ഒട്ടേറെ ഉദാഹരണങ്ങളുണ്ട്‌. ബിജെപി നേതൃത്വം കൊടത്ത എന്‍ഡിഎ ഭരണത്തിലിരിക്കമ്പോഴാണ്‌ ഡോക്ടര്‍ പിസി അലക്‌സാണ്ടറെ രാഷ്ട്രപതി സ്ഥാനത്തേയ്‌ക്ക്‌ പരിഗണിച്ചത്‌. അന്ന്‌ അത്‌ നടന്നില്ല. പകരം വന്നത്‌ ഡോക്ടര്‍ എപിജെ അബ്ദുള്‍ കലാമാണ്‌. യാഥാര്‍ത്ഥ്യങ്ങള്‍ ഇങ്ങനെയായിരിക്കേ ബിജെപിയെ ക്രൈസ്‌തവ-ന്യൂനപക്ഷ വിരുദ്ധരെന്ന്‌ പറയുന്നതില്‍ യാതൊരു അടിസ്ഥാനവുമില്ല- അദ്ദേഹം പറഞ്ഞു.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+