നേതാക്കള്‍ വസ്തുതകള്‍ മനസ്സിലാക്കണം: ചെന്നിത്തല
കോഴിക്കോട്: പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കള്‍ വസ്‌തുതകള്‍ മനസ്സിലാക്കി പെരുമാറണമെന്ന് കെപിസിസി പ്രസിഡന്റ് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
പാര്‍ട്ടിയിലെ ഐക്യവും യോജിപ്പും നിലനില്‍ക്കേണ്ടതുണ്ട്. കോണ്‍ഗ്രസ്സിന് മുസ്‌ലിം ലീഗുമായി അഭിപ്രായവ്യത്യാസമില്ല. ലീഗിനെ ദുര്‍ബലമാക്കുക കോണ്‍ഗ്രസ്സിന്റെ ലക്ഷ്യമല്ല- ചെന്നിത്തല വ്യക്തമാക്കി.
മസ്ലിം ലീഗുമായി ബന്ധപ്പെട്ട് ആര്യാടന്‍ മുഹമ്മദും കെ കരുണാകരനും നടത്തിയ പരസ്പര വിമര്‍ശനത്തെത്തുടര്‍ന്നാണ് ചെന്നിത്തല പ്രശ്നത്തില്‍ പരസ്യമായി ഇടപെട്ടത്.
ഭക്ഷ്യസുരക്ഷാപദ്ധതി നടക്കാതെ പോയതിനു കാരണം സിപിഐയ്‌ക്കു മേല്‍ സിപിഎം ചെലുത്തുന്ന ആധ്യപത്യമാണ്. പദ്ധതിയുടെ നിലവിലെ സ്ഥിതി എന്താണെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
സച്ചാര്‍ റിപ്പോര്‍ട്ടുമായി ബന്ധപ്പെട്ട പാലൊളി കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്‌ത്തിവെക്കുന്നതില്‍ ദുരൂഹതയുണ്ടെന്ന് ചെന്നിത്തല ആരോപിച്ചു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications