Get Updates
Get notified of breaking news, exclusive insights, and must-see stories!

എല്‍ഡിഎഫിന്‌ എന്‍സിപിയെ അവഗണിക്കാനാകില്ല: മുരളീധരന്‍

തൃശൂര്‍: കോണ്‍ഗ്രസിനെ കുളിപ്പിച്ച്‌ കിടത്തുകയാണ്‌ കേരളത്തില്‍ എന്‍സിപിയുടെ ലക്ഷ്യമെന്ന്‌ പാര്‍ട്ടി സംസ്ഥാന പ്രസിഡന്റ്‌ കെ മുരളീധരന്‍. ഇതിന്‌ ചിലരുടെ സഹായം വേണമന്നും മുരളി പറഞ്ഞു.

ഞങ്ങളെ എടുക്കില്ലെന്ന്‌ ചിലര്‍ പറയുന്നുണ്ട്‌. ഞങ്ങളെക്കൂട്ടാതെ എന്തു ചെയ്യുമെന്ന്‌ അവര്‍ ആലോചിക്കണം. കഴിഞ്ഞ നിയസഭാ തിരിഞ്ഞെടുപ്പിലെ സാഹചര്യമാണോ ഇപ്പോഴുള്ളതെന്ന്‌ ചിന്തിയ്‌ക്കണം. എന്‍സിപിയെ മാറ്റിനിര്‍ത്താന്‍ വല്ലമോഹവും ഉണ്ടെങ്കില്‍ അത്‌ മനസ്സില്‍ വച്ചാല്‍ മതി. ഞങ്ങളെക്കൂട്ടാതെ കേരളത്തില്‍ ഇനിയാര്‍ക്കും ഭരിക്കാനാകില്ല. കോണ്‍ഗ്രസിന്റെ തെറ്റുകള്‍ക്ക്‌ ജനങ്ങള്‍നിന്ന്‌ ഇനിയും ശിക്ഷകിട്ടും- മുരളി പറഞ്ഞു.

അടുത്ത പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പില്‍ എന്‍സിപിയ്‌ക്ക്‌ കേരളത്തില്‍ എംപിയുണ്ടാകും. നേരം വെളുത്താല്‍ ആരെയെങ്കിലും ശത്രുവാക്കണമെന്ന വാശി സിപിഎം ഉപേക്ഷിക്കണം. എല്‍ഡിഎഫ്‌ സര്‍ക്കാറിനെ എന്‍സിപി വിമര്‍ശിക്കുന്നത്‌ നന്നാകാന്‍ വേണ്ടിയാണ്‌. ദേശീയ തലത്തില്‍ മൂന്നാം മുന്നണിയും മൂന്നാം ബദവും ഉണ്ടാക്കുമന്നാണ്‌ ഇടതുപക്ഷം പറയുന്നത്‌.

എല്‍സിപിയെക്കൂട്ടാതെ എന്തുമൂന്നാം മുന്നണിയുണ്ടാക്കും. വരട്ടുതത്വങ്ങള്‍ ഉപേക്ഷിച്ച്‌ ഇടതുപക്ഷം ഇനിയെങ്കിലും യാഥാര്‍ത്ഥ്യം മനസ്സിലാക്കണം. സഹായിക്കാനുള്ളവരോട്‌ ചില കാര്യങ്ങള്‍ പറയാനുണ്ട്‌. അങ്ങോട്ട്‌ സഹായിച്ചാല്‍ ഇങ്ങോട്ടും സഹായം കിട്ടണം.

പാര്‍ലമെന്റ്‌ തിരഞ്ഞെടുപ്പ്‌ നടക്കമ്പോള്‍ പറയും നിയമസഭാ തിരഞ്ഞെടുപ്പ്‌ വരട്ടെയെന്ന്‌. നിയസഭാ തിരഞ്ഞെടുപ്പ്‌ വരുമ്പോള്‍ കോര്‍പ്പറേഷന്‍ തിരഞ്ഞെടപ്പാകട്ടെയന്നാണ്‌ പറയുക. ഈ ഏര്‍പ്പാട്‌ ഇനി നടക്കില്ല. ഇന്നു റൊക്കം നാളെ കടം. ഇറങ്ങിവന്നിടത്തേയ്‌ക്ക്‌ ഇനി തിരിച്ചുപോവുന്ന പ്രശ്‌നമില്ല- മുരളീധരന്‍ വ്യക്തമാക്കി.

എന്‍സിപി സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച്‌ നടന്ന പൊതുസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മുരളീധരന്‍. കോരിച്ചൊരിയുന്ന മഴയിലായിരുന്നു പ്രകടനവും പൊതുസമ്മേളനവും.

രണ്ട്‌ കേന്ദ്രങ്ങളില്‍നിന്നാരംഭിച്ച പ്രകടനത്തില്‍ 14 ജില്ലകളില്‍നിന്ന്‌ പ്രവര്‍ത്തകര്‍ അണിനിരന്നു. ബാന്‍ഡ്‌മേളം, വളണ്ടിയര്‍ പരേഡ്‌ തുടങ്ങിയവ കൊഴുപ്പേകി. ശരദ്‌പവാറിന്റെയും മുരളീധരന്റെയും ചിത്രങ്ങള്‍ പതിപ്പിച്ച വലിയ ബാനറുകളും പ്രവര്‍ത്തകര്‍ ഉയര്‍ത്തി. കനത്തമഴയത്താണ്‌ അധ്യക്ഷനായ കെ. മുരളീധരന്‍ പ്രസംഗം ആരംഭിച്ചത്‌.

അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി വി.പി ത്രിപാഠിയാണ്‌ സമ്മേളനം ഉദ്‌ഘാടനം ചെയ്‌തത്‌. ടി.പി പീതാംബരന്‍, എ.സി ഷണ്‍മുഖദാസ്‌, എ.കെ ശശീന്ദ്രന്‍, എംഎല്‍എ ഉഴവൂര്‍ വിജയന്‍ , എംഎല്‍എ., തോമസ്‌ ചാണ്ടി, തുടങ്ങിയവര്‍ സംസാരിച്ചു. എം.പി. ഗംഗാധരന്‍, ജി. രാമന്‍ നായര്‍, കെ.പി. കുഞ്ഞിക്കണ്ണന്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. ഞായറാഴ്‌ച പ്രതിനിധിസമ്മേളനത്തില്‍ താരിഖ്‌ അന്‍വര്‍ പങ്കെടുക്കും.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+