ലണ്ടനിലെ ട്യൂബില്‍ പ്രണയസുഗന്ധം
ലണ്ടന്‍: പ്രണയം എവിടെയും ഏപ്പോഴും തളിരിടാം അതിന് വിമാനത്തിലോ തീവണ്ടിയിലോ എന്ന വ്യത്യാസമില്ല. ലണ്ടനിലെ സ്ഥിതിയെടുത്താന്‍ ഇക്കാര്യം സത്യമാണെന്ന് മനസ്സിലാകും.
ലണ്ടന്‍നിവാസികളില്‍ പകുതിയോളം പേരും ഇവിടത്തെ ഭൂഗര്‍ഭ തീവണ്ടി സര്‍വ്വീസായ ട്യൂബിലെ യാത്രക്കിടയിലാണ് പ്രണയബന്ധരായത്. ഒരു ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ബ്രിട്ടീഷ് സോഷ്യല്‍ നെറ്റ് വര്‍കായ കൈപ് ആണ് വോട്ടെടുപ്പ് നടത്തിയത്.
ട്യൂബെന്ന ഭൂഗര്‍ഭ തീവണ്ടികള്‍ തിരക്കേറിയതും ചിലപ്പോഴൊക്കെ ദുര്‍ഗന്ധം വമിക്കുന്നതുമാണ്. എങ്കിലും മിക്കവരും ഇതില്‍വച്ചാണ് പരിചയപ്പെടുകയും പ്രണയബന്ധരാവുകയും ചെയ്‌തത്. വോട്ടെടുപ്പില്‍ പങ്കെടുത്ത് 51ശതമാനം പേരും ട്യൂബില്‍ കണ്ടുമിട്ടിയ ആളുകളെ പ്രണയിക്കുകയോ അവരുമായി ഡേറ്റിംഗ് നടത്തുകയോ അവരുടെ ഫോണ്‍ നമ്പര്‍ വാങ്ങി സൂക്ഷിക്കുകയോ ചെയ്‌തിട്ടുണ്ടെന്നാണ് വെളിപ്പെടുത്തിയത്.
ട്യൂബിന് ഒരു ചരിത്രവും സ്വന്തമായി നിയമങ്ങളുമുണ്ട് കൈപ് കമ്യൂണിറ്റി മാനജേര്‍ റോബ് ഹിന്‍ചിലിഫ് പറയുന്നു. മൂന്നുദശലക്ഷം യാത്രക്കാരാണ് ട്യൂബില്‍ പ്രതിദിനം സഞ്ചരിക്കുന്നത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലേയ്ക്ക് പന്ത്രണ്ട് റയില്‍വേ ലൈനുകളാണ് ട്യൂബിനുള്ളത്.
ബാറുകളിലും ക്ലബ്ബുകളിലും വെച്ച് കണ്ടുമുട്ടുമ്പോള്‍ ആകൃഷ്ടരാകുന്നതിലും വേഗത്തില്‍ ട്യൂബില്‍ വച്ച് കണ്ടുമുട്ടുമ്പോള്‍ ആകൃഷ്ടരാകുന്നുവെന്നാണ് വോട്ടെടുപ്പില്‍ പങ്കെടുത്തവര്‍ വെളിപ്പെടുത്തിയത്.
ബാറിലും ക്ലബ്ബിലും പോകുന്നതിന് പകരം നിങ്ങള്‍ കയ്യില്‍ പുസ്‌തകങ്ങളൊന്നുമില്ലാതെ ട്യൂബില്‍ യാത്രചെയ്യുക തീര്‍ച്ചയായും നിങ്ങളും കണ്ണുകള്‍ ആരിലെങ്കിലും ചെന്നുടക്കും- റോബ് പറയുന്നു.












Click it and Unblock the Notifications