മെയില്‍ മാരുതി കാറുകളുടെ വിലകൂടും
ദില്ലി: മാരുതി സുസുക്കി മെയ്‌മാസം മുതല്‍ കാറുകളുടെ വിലകൂട്ടുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
കാര്‍ നിര്‍മ്മാണത്തിനാവശ്യമായ അസംസ്‌കൃതവസ്‌തുക്കളുടെ വിലക്കയറ്റം മൂലമാണ് കാറിന് വിലകൂട്ടാന്‍ തീരുമാനിച്ചതെന്ന് കമ്പനി മാനേജിംഗ് ഡയറക്ടര്‍ ഷിന്‍സോ നകാനിഷി അറിയിച്ചു.
അസംസ്‌കൃത വസ്‌തുക്കളുടെ വില കൂടിയതിനാല്‍ വില ഉയര്‍ത്താതെ കാര്‍ഉല്‍പാദനം കൂട്ടാനാവില്ലെന്ന് ഷിന്‍സോ വ്യക്തമാക്കി. സ്‌റ്റീലിന് നിലവിലുള്ള വിലയുടെ 40ശതമാനത്തോളം കൂടിയതാണ് വില ഉയര്‍ത്താനുള്ള പ്രധാനകാരണം.
മാരുതി സുസുകിയും സ്റ്റീല്‍ നിര്‍മ്മാതാക്കളുമായുള്ള കരാര്‍ മെയ് മാസത്തിലാണ് പുതുക്കേണ്ടത്. മാരുതിയുടെ നിര്‍മ്മാണത്തിനാവശ്യമായ 60ശതമാനം സ്റ്റീലും ടാറ്റാ സ്റ്റീല്‍ കമ്പനിയില്‍ നിന്നാണ് വാങ്ങുന്നത്. 40 ശതമാനം സ്റ്റീല്‍ പോസ്‌കോ കമ്പനിയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്നതാണ്.












Click it and Unblock the Notifications