കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

ഫോര്‍ബ്‌സ്‌ കുറ്റവാളിപ്പട്ടികയില്‍ ദാവൂദ്‌ ഇബ്രാഹിം നാലാമത്‌

  • By Staff
Google Oneindia Malayalam News

ദില്ലി: സാധാരണ ധനികരുടെയും സാമൂഹികസാംസ്‌കാരിക രംഗത്തുള്ള പ്രമുഖരുടേയുമൊക്കെ പട്ടികകളാണ്‌ ഫോര്‍ബ്‌സ്‌ പുറത്തിറക്കാറുള്ളത്‌ എന്നാല്‍ ഇത്തവണ തീര്‍ത്തും അസാധാരണമായ ഒരു പട്ടികയാണ്‌ ഫോര്‍ബ്‌സ്‌ പുറത്തുവിട്ടിരിക്കുന്നത്‌.

ലോകത്തിലെ കുപ്രിസിദ്ധരായ പത്തുകുറ്റവാളികളുടെ പട്ടികയാണ്‌ ഫോര്‍ബ്‌സ്‌ ഇത്തവണ തയ്യാറാക്കിയത്‌. പട്ടികയില്‍ ഇന്ത്യക്കാരനായ ദാവൂദ്‌ ഇബ്രാഹിം നാലാം സ്ഥാനത്താണുള്ളത്‌. ഒപ്പം പാകിസ്ഥാനിലും മറ്റുമായി ദാവൂദിനുള്ള ഒളിത്താവളങ്ങളെക്കുറിച്ചും പ്രതിപാദ്യമുണ്ട്‌.

പട്ടികയില്‍ ഏറ്റവും ആദ്യം ചേര്‍ത്തിരിക്കുന്ന പേര്‌ അല്‍ ഖ്വായ്‌ദ നേതാവ്‌ ഒസാമ ബിന്‍ ലാദന്റേതാണ്‌. പാകിസ്‌താനിലെ വസിരിസ്‌താനിലെ ഏതോ ഭാഗത്താണ്‌ ഒസാമയുടെ കേന്ദ്രമെന്നും സൂചനയുണ്ട്‌.

മെക്‌സിക്കോയിലെ മയക്കുമരുന്നു രാജാവ്‌ ജോക്വിന്‍ ഗുസ്‌മാന്‍, തുടങ്ങി വിവിധ രാജ്യങ്ങളില്‍ നിന്നുള്ള കുറ്റവാളികുളുടെ പേരുകള്‍ പട്ടികയിലുണ്ട്‌.

യുഎസിലെ ലോ എന്‍ഫോഴ്‌സ്‌മെന്റ്‌ ഏജന്‍സിയില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരമാണ്‌ കുറ്റവാളികളുടെ പട്ടിക തയ്യാറാക്കിയിരിക്കുന്നതെന്ന്‌ ഫോര്‍ബ്‌സ്‌ അധികൃതര്‍ വ്യക്തമാക്കി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X