പേഴ്സ് തിരയാന്‍ പെണ്‍കുട്ടികളെ നഗ്നരാക്കി
ധാന്‍ബാദ്: ക്ലാസ്‌മുറിയില്‍ വച്ച് സ്വന്തം പേഴ്‌സ് നഷ്ടപ്പെട്ടതായി ഒരു വിദ്യാര്‍ത്ഥിനി പരാതിപ്പെട്ടതിനെത്തുടര്‍ന്ന് അധ്യാപകര്‍ പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധന നടത്തി.
ധാന്‍ബാദിന് സമീപം ജോഗ്‌തയിലുള്ള ഒരു ഗേള്‍സ് ഹൈസ്‌കൂളിലാണ് സംഭവം നടന്നത്. പേഴ്സ് കാണാതായെന്ന പരാതിയെത്തുടര്‍ന്ന് എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനികളായ 13പേരെ മറ്റൊരു മുറിയിലേയ്‌ക്ക് കൊണ്ടുപോയാണ് നഗ്നരാക്കി പരിശോധന നടത്തിയത്.
സ്‌കൂളിലെ പ്രധാനാധ്യാപകനും മറ്റ് രണ്ട് അധ്യാപകരും ചേര്‍ന്നാണ് പെണ്‍കുട്ടികളെ നഗ്നരാക്കി പരിശോധിച്ചത്. കുട്ടികള്‍ സംഭവം വീടുകളിലറിയിച്ചതിനെത്തുടര്‍ന്ന് ഈ നടപടിയ്ക്കെതിരെ വന്‍ പ്രതിഷേധമുണ്ടായി.
തുടര്‍ന്ന് പരിശോധന നടത്തിയ പ്രധാനാധ്യാപകനും മറ്റു രണ്ടു അധ്യാപകര്‍ക്കും എതിരെ പൊലീസ് കേസെടുത്തിരിക്കുകയാണ്.












Click it and Unblock the Notifications