വീട്ടുവേലക്കാരന്‍ നടിയെ അപമാനിച്ചു
മുംബൈ: ഉയര്‍ന്നുവരുന്ന ഒരു യുവനടിയെ സ്വന്തം വീട്ടിലെ വേലക്കാരന്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. ലൊക്കന്ദ് വാലയില്‍ ശനിയാഴ്‌ച രാത്രിയാണ് സംഭവം നടന്നത്.
സംഭവത്തെത്തുടര്‍ന്ന് ഒഷിവാര പൊലീസ് വീട്ടുവേലക്കാരനായ ശങ്കര്‍ ചൗധരിയെ(22) അറസ്റ്റുചെയ്‌തിട്ടുണ്ട്. ഏതാനും തെന്നിന്ത്യന്‍ ചിത്രങ്ങളില്‍ വേഷമിട്ട യുവനടിയാണ് പീഡനത്തിനിരയായത്.
ഫാഷന്‍ ഡിസൈനറായ അമ്മയ്‌ക്കും വിദ്യാര്‍ത്ഥിയായ സഹോദരനുമൊപ്പമാണ് നടി താമസിക്കുന്നത്. ശനിയാഴ്‌ച രാത്രി അമ്മ ഒരു കുടുംബസുഹൃത്തിന്റെ വീട്ടിലും സഹോദരന്‍ പുറത്തും പോയസമയത്താണ് സംഭവം നടന്നതെന്ന് ഇവര്‍ ഒഷിവാര പൊലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.
രാത്രി പതിനൊന്നുമണിയ്‌ക്ക് വളര്‍ത്തുനായയെ ചൗധരിയെ ഏല്‍പ്പിക്കുന്നതിനായി ഇവര്‍ കിടപ്പറയില്‍ നിന്നും ഹാളിലേയ്‌ക്കുവന്നു. നായയെകൊടുത്ത് തിരിച്ചു നടക്കുമ്പോള്‍ ഇയാള്‍ നടിയെ കടന്നുപിടിയ്‌ക്കുകയായിരുന്നു. ഉടന്‍ കുതറിയോടി യുവതി സ്വന്തം കിടപ്പുമുറിയില്‍ കയറി വാതിലടച്ചു. തുടര്‍ന്ന് ഫോണ്‍ചെയ്‌ത് അമ്മയെ വിവരം അറിയിച്ചു.
അമ്മ പെട്ടന്ന് തന്നെ വീട്ടിലെത്തുകയും ഉടന്‍ പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. നടിയുടെ വീട്ടില്‍ നിന്നുതന്നെയാണ് ചൗധരിയെ പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ മൂന്നുവര്‍ഷമായി ഇയാള്‍ നടിയുടെ കുടുംബത്തിനൊപ്പം താമസിച്ച് ജോലിചെയ്യുകയാണത്രേ.












Click it and Unblock the Notifications