കോപ്പിയടി: ഗുജറാത്തില്‍ ഐപിഎസ് ഉദ്യോഗസ്ഥന്‍ കുടുങ്ങി
അഹമ്മദാബാദ്: ഗുജറാത്തിലെ പ്രഗല്‌ഭ പോലീസ് ഓഫീസറും ഡിഐജിയുമായ രജനീഷ് റായി എല്‍എല്‍ബി പരീക്ഷയില്‍ കോപ്പിയടിക്കുന്നതിനിടെ പിടിയിലായി.
ഗാന്ധി നഗറിലെ സിദ്ധാര്‍ഥ ലോ കോളേജില്‍ ഒന്നാം വര്‍ഷ പരീക്ഷ എഴുതുന്നതിനിടയിലാണ് സംസ്ഥാനത്തെ മുതിര്‍ന്ന ഐപിഎസ് ഓഫീസറായ രജനീഷിനെ ഇന്‍വിജിലേറ്റര്‍മാര്‍ പിടികൂടിയത്.
രജനീഷ് കോപ്പിയടിച്ച സംഭവം ഗുജറാത്ത് യൂണിവേഴ്സിറ്റി വൈസ് ചാന്‍സലര്‍ എന്‍.കെ പട്ടേല്‍ സ്ഥീരികരിച്ചിട്ടുണ്ട്. ഗുജറാത്തില്‍ കോളിളക്കമുണ്ടാക്കിയ ഒട്ടേറെ കേസുകള്‍ക്ക് തുമ്പുണ്ടാക്കിയ ഉദ്യോഗസ്ഥനാണ് റായി.
സെറാബുദ്ദീന്‍ ഷെയ്‌ഖിനെ വ്യാജ ഏറ്റുമുട്ടലില്‍ കൊലപ്പെടുത്തിയ കേസില്‍ പ്രതികളായ വന്‍സാര ഉള്‍പ്പടെയുള്ള ഐപിഎസ് ഓഫീസര്‍മാരെ അറസ്റ്റ് ചെയ്‌തത് റായിയായിരുന്നു.
കൂടാതെ സര്‍ക്കാരിന്റെ അനുമതിയില്ലാതെ രജനീഷ് സഹമന്ത്രിയുടെ വീട് റെയ്‌ഡ് ചെയ്‌ത സംഭവം വന്‍ വിവാദം സൃഷ്ടിച്ചിരുന്നു. റായിക്കെതിരെ സര്‍വകലാശാല ചട്ടമനുസരിച്ച് നടപടിയെടുക്കുമെന്ന് ചാന്‍സലര്‍ അറിയിച്ചു.












Click it and Unblock the Notifications