പിഎസ്‌എല്‍വി-9 വിക്ഷേപണം വിജയകരം
ചെന്നൈ: ബഹിരാകാശ രംഗത്ത് പുതു ചരിത്രം കുറിച്ചു കൊണ്ട് പത്ത് ഉപഗ്രഹങ്ങള്‍ ഐഎസ്‌ആര്‍ഒ ഒരുമിച്ച് വിക്ഷേപിച്ചു.
തിങ്കളാഴ്‌ച രാവിലെ 9.23ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പെയ്‌സ് സെന്ററില്‍ നിന്നുയര്‍ന്ന പിഎസ്‌എല്‍വി-9 റോക്കറ്റാണ് 10 ഉപഗ്രഹങ്ങള്‍ ഭ്രമണപഥത്തിലെത്തിച്ചത്.
ഇന്ത്യയുടെ വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ് 2എ, മിനി സാറ്റലൈറ്റായ ഐഎംഎസ് 1 കൂടാതെ എട്ട് വിദേശത്തു നിന്നുള്ള എട്ട് നാനോ ഉപഗ്രഹങ്ങളുമായാണ് പിഎസ്‌എല്‍വി കുതിച്ചുയര്‍ന്നത്.
പിഎസ്‌എല്‍വി-9ന്റെ വിജയകരമായ വിക്ഷേപണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ചവരെ ഐഎസ്‌ആര്‍ഒ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍ അഭിനന്ദിച്ചു. വിക്ഷേപിച്ച എല്ലാ ഉപഗ്രഹങ്ങളും കൃത്യമായ ഭ്രമണപഥങ്ങളിലെത്തിയതായും ആദ്യ സിഗ്നലുകള്‍ ലഭിച്ചതായും അദ്ദേഹം അറിയിച്ചു. ഇന്ത്യയ്‌ക്ക് അഭിമാനിയ്‌ക്കാവുന്ന ചരിത്ര മൂഹുര്‍ത്തമാണിതെന്ന് അദ്ദേഹം പറഞ്ഞു.
വിദൂര സംവേദന ഉപഗ്രഹമായ കാര്‍ട്ടോസാറ്റ്-2 എയ്‌ക്ക് 690 കിലോഗ്രാം ഭാരമുണ്ട്. ചെറിയ ഉപഗ്രഹമായ ഐഎംഎസിന് 83 കിലോ ഭാരവുമുണ്ട്.
കാനഡ, നെതര്‍ലാന്‍ഡ്, ഡെന്‍മാര്‍ക്ക്, ജര്‍മ്മനി, എന്നീ രാജ്യങ്ങളില്‍ നിന്നുള്ള നാനോ ഉപഗ്രഹങ്ങള്‍ക്കെല്ലാം കൂടി 50 കിലോഗ്രാം ഭാരമാണുള്ളത്. പിഎസ്‌എല്‍വി റോക്കറ്റുപയോഗിച്ചുള്ള പതിമൂന്നാമത്തെ വിക്ഷേപമാണ് ഇപ്പോഴത്തേത്.












Click it and Unblock the Notifications