Get Updates
Get notified of breaking news, exclusive insights, and must-see stories!

പ്രസവാവധി; കൊല്‍ക്കത്ത എയര്‍പോര്‍ട്ടില്‍ അനൗണ്‍സ്‌മെന്റിനാളില്ല

കൊല്‍ക്കത്ത: കൊല്‍ക്കത്ത അന്താരാഷ്ട്ര വിമാനത്താവളത്തിലെ അനൗണ്‍സ്‌മെന്റ്‌ സ്റ്റുഡിയോ മൂന്നു മാസത്തേക്ക്‌ രാത്രി എട്ടു മുതല്‍ രാവിലെ എട്ടു വരെ പ്രവര്‍ത്തിയ്‌ക്കില്ല.

അനൗണ്‍സ്‌മെന്റ്‌ വിഭാഗത്തിലെ എട്ടു വനിത അനൗണ്‍സര്‍മാരില്‍ മൂന്നു പേര്‍ ഒരേ സമയം പ്രസവാവധിയ്‌ക്കു പോയതും മൂന്ന്‌ പേര്‍ക്ക്‌ ജോലിക്കയറ്റം ലഭിച്ചതുമാണ്‌ അപൂര്‍വ പ്രതിസന്ധി സൃഷ്ടിച്ചത്‌.

രണ്ടു പേര്‍ മാത്രമാണിപ്പോള്‍ അനൗണ്‍സ്‌മെന്റ്‌ വിഭാഗത്തിലുള്ളത്‌. ഇവര്‍ പകല്‍ സമയത്ത്‌ ജോലി ചെയ്യുന്നതിനാല്‍ രാത്രി സ്‌റ്റുഡിയോയില്‍ ആളില്ലാത്ത അവസ്ഥയാണ്‌.

പ്രശ്‌നത്തിന്‌ പരിഹാരമുണ്ടാകുന്നതു വരെ എയര്‍ലൈന്‍ കമ്പനികള്‍ സ്വന്തം നിലയ്‌ക്ക്‌ സമയം അനൗണ്‍സ്‌മെന്റ്‌ ചെയ്യണമെന്നാണ്‌ എയര്‍പോര്‍ട്ട്‌ അധികൃതര്‍ നിര്‍ദ്ദേശിച്ചിട്ടുള്ളത്.

പ്രശ്‌ന പരിഹാരത്തിനായി അനൗണ്‍സ്‌മെന്റ്‌ വിഭാഗത്തിലേക്ക്‌ താത്‌കാലികമായി ജീവനക്കാരെ നിയമിക്കാന്‍ വിമാനത്താവളധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്‌.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+