കാര്യങ്ങൾ അതിവേഗം അറിയാൻ
നോട്ടിഫിക്കേഷൻ അനുവദിക്കൂ  
For Daily Alerts
Oneindia App Download

വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ ജോലി ചെയ്യുന്നില്ലെന്ന് ഐസക്

  • By Staff
Google Oneindia Malayalam News

കോഴിക്കോട്‌: സംസ്ഥാനത്തെ വാണിജ്യ നികുതി ഉദ്യോഗസ്ഥര്‍ വേണ്ടവിധം ജോലി ചെയ്യുന്നിലെന്ന്‌ ധനമന്ത്രി തോമസ്‌ ഐസക്‌ പറഞ്ഞു.

വ്യാപാരികള്‍ നല്‍കുന്ന കണക്കുകള്‍ അതേപടി അംഗീകരിക്കുക മാത്രമാണ്‌ ഉദ്യോഗസ്ഥര്‍ ചെയ്യുന്നത്‌. കൃത്യമായി ജോലി ചെയ്‌തില്ലെങ്കിലും സര്‍ക്കാരിനെ കാര്യങ്ങള്‍ ബോധിപ്പിക്കാനുളള സൂത്രവാക്യങ്ങള്‍ ഇവര്‍ക്കറിയാം.

എന്നാല്‍ ഈ സ്ഥിതി അധികകാലം നീണ്ടുനില്‍ക്കില്ല. ജോലി ചെയ്യുന്നതില്‍ ഉദ്യോഗസ്ഥര്‍ ഉത്തരവാദിത്വം കാട്ടണമെന്ന്‌ അദ്ദേഹം ആവശ്യപ്പെട്ടു.കോഴിക്കോട്ട് ഒരു ചടങ്ങില്‍ സംസാരിക്കുകയായിരുന്നുധനമന്ത്രി

വാറ്റിലെ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. പണി ചെയ്യാതെ എങ്ങനെ തടിതപ്പാമെന്ന് സൂത്രവാക്യങ്ങളൊക്കെ ഉദ്യോഗസ്ഥര്‍ക്ക് അറിയാം. ആ കാലം അവസാ‍നിക്കാന്‍ പോവുകയാണ്. ഉദ്യോഗസ്ഥരുടെ ജോലിക്ക് കൃത്യമായ കണക്കുകള്‍ കൊണ്ടു വരും- ഐസക് പറഞ്ഞു.

വകുപ്പുകള്‍ക്കിടയിലെ ഏകോപനം മൂലധനവിനിയോഗത്തിന് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. സ്വന്തം വരുപ്പിന്‍റെ വികാരം മാത്രം നോക്കിയാണ് ട്രേഡ് യൂണിയനുകള്‍ പ്രവര്‍ത്തിക്കുന്നത്- അദ്ദേഹം കുറ്റപ്പെടുത്തി.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
X