Get Updates
Get notified of breaking news, exclusive insights, and must-see stories!

കേന്ദ്രസംഘം വീണ്ടും തവളക്കാലും തിന്നുപോയെന്ന്‌ സുധാകരന്‍

കൊട്ടാരക്കര: കേന്ദ്രസംഘം ഇത്തവണയും തവളക്കാലും തിന്നുപോയെന്നും പ്രഖ്യാപിച്ച പാക്കേജ്‌ പ്രകാരം അഞ്ചുപൈസ പോലും തന്നില്ലെന്നും മന്ത്രി ജി സുധാകരന്‍.

മുമ്പ്‌ കുട്ടനാട്ടില്‍ കേന്ദ്രസംഘമെത്തിയപ്പോള്‍ താന്‍ നടത്തിയ പ്രസ്‌താവനയെ അധിക്ഷേപിച്ചവരുടെ ഇപ്പോഴത്തെ പ്രതികരണം എന്താണെന്നും മന്ത്രി ചോദിച്ചു.

എനിയ്‌ക്ക്‌ സംസ്‌കാരമില്ലെന്നാണ്‌ അന്ന്‌ പലരും പറഞ്ഞത്‌. തവളക്കാലുള്ളിടത്തോളം കാലം ഞാന്‍ സംസ്‌കാരശൂന്യനല്ല. കേരളത്തിന്‌ ഒരു ഗുണവും നല്‍കാത്ത കേന്ദ്രമന്ത്രിമാരാണ്‌ ശരദ്‌ പവാറും ചിദംബരവും.

സഹകരണമേഖലയിലെ നിക്ഷേപങ്ങള്‍ക്ക്‌ നികുതി ചുമത്തുകവഴി കേരളത്തിലെ സഹകരണമേഖലയ്‌ക്ക്‌ വന്‍ തിരിച്ചടിയാണ്‌ ചിദംബരം നല്‍കിയത്‌. പച്ചവെള്ളത്തില്‍പ്പോവും വിശ്വസിക്കാന്‍ പറ്റാത്തയാളാണ്‌ പവാര്‍. ഇവര്‍ അടുത്ത തിരഞ്ഞെടുപ്പില്‍ ഏത്‌ മുന്നണിയോടാണ്‌ കൂറു പുലര്‍ത്തുന്നതെന്ന്‌ കണ്ടറിയേണ്ട കാര്യമാണ്‌. പക്ഷേ കോണ്‍ഗ്രസിന്‌ ഇടതുപക്ഷത്തെ വിശ്വസിക്കാം- മന്ത്രി പറഞ്ഞു.

യുപിഎ സര്‍ക്കാര്‍ അഞ്ചുവര്‍ഷവും ഭരിക്കണമെന്നുതന്നെയാണ്‌ തന്റെ വ്യക്തിപരമായ അഭിപ്രായമെന്നും സുധാകരന്‍ വ്യക്തമാക്കി.

രാജ്യത്തെ സഹകരണമേഖലയുടെ 76ശതമാനം നിക്ഷേപവും കേരളത്തിലാണ്‌ ഈ തുകയില്‍ കണ്ണുവച്ചാണ്‌ ചിദംബരത്തിന്റെ നികുതി തീരുമാനം.

പവാര്‍ കേരളത്തിന്റെ താല്‍പര്യങ്ങള്‍ക്ക്‌ എതിരായ നിലപാടാണ്‌ എന്നും സ്വീകരിച്ചിട്ടുള്ളത്‌. വാഗ്‌ദാനങ്ങള്‍ തരുകയല്ലാതെ പണം തരാറില്ല- സുധാകരന്‍ കുറ്റപ്പെടുത്തി. ഉമ്മന്നൂര്‍ സര്‍വ്വീസ്‌ സഹകരണബാങ്ക്‌ നെല്ലിക്കുന്നം ശാഖ ഉത്‌ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+