Get Updates
Get notified of breaking news, exclusive insights, and must-see stories!

മകന്‍ സ്‌പിറിറ്റ്‌ കടത്തി; സിപിഎം നേതാവിനെ സസ്‌പെന്റ്‌ ചെയ്‌തു

കൊല്ലം: മകന്‍ സ്‌പിരിറ്റ്‌ കടത്തിയ സംഭവവുമായി ബന്ധപ്പെട്ട്‌ സപിഎം ജില്ലാകമ്മിറ്റിയംഗം ഡി രാധാകൃഷ്‌ണനെ പാര്‍ട്ടിയില്‍ നിന്നും സസ്‌പെന്റ്‌ ചെയ്യാന്‍ തീരുമാനിച്ചു.

ഞായറാഴ്‌ച കൊല്ലത്ത്‌ ചേര്‍ന്ന സിപിഎം ജില്ലാകമ്മിറ്റിയുടെ അടിയന്തരയോഗമാണ്‌ തീരുമാനമെടുത്തത്‌. കൊല്ലം കോര്‍പ്പറേഷന്‍ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനത്തുനിന്നും രാധാകൃഷ്‌ണനെ മാറ്റും. സംഭവത്തെക്കുറിച്ച്‌ അന്വേഷണിക്കാന്‍ മൂന്നംഗസമിതിയെ നിയോഗിച്ചിട്ടുണ്ട്‌.

സിപിഎം കേന്ദ്രകമ്മിറ്റിയംഗം വൈക്കം വിശ്വന്റെ സാന്നിധ്യത്തില്‍ ചേര്‍ന്ന ജില്ലകമ്മിറ്റിയില്‍ രാധാകൃഷ്‌ണനും പങ്കെടുത്തിരുന്നു. മകന്‍ അറസ്റ്റിലായ സംഭവത്തില്‍ താന്‍ നിരപരാധിയാണെന്ന്‌ കമ്മിറ്റി മുമ്പാകെ അദ്ദേഹം പറഞ്ഞു. എന്നാല്‍ പാര്‍ട്ടിയ്‌ക്ക്‌ അപമാനമുണ്ടാക്കിയ സംഭവമെന്നനിലയല്‍ ഏത്‌ ശിക്ഷയും അനുഭവിക്കാന്‍ തയ്യാറാണെന്നും രാധാകൃഷ്‌ണന്‍ വ്യക്തമാക്കി.

ജില്ലയില്‍ നിന്നുള്ള സംസ്ഥാനകമ്മിറ്റിയംഗങ്ങള്‍കൂടി പങ്കെടുത്ത യോഗത്തില്‍ രാധാകൃഷ്‌ണനെ അനുകൂലിച്ച്‌ ആരും സംസാരിച്ചില്ല. ആരോപണവിധേയനായതിനാല്‍ സസ്‌പെന്റ്‌ ചെയ്യാനുള്ള തീരുമാനം ഐകകണ്‌ഠേന അംഗീകരിക്കുകയായിരുന്നു. യോഗത്തിന്‌ ശേഷം സിപിഎം ജില്ലാ സെക്ട്രറി കെ രാജഗോപാല്‍ പുറപ്പെടുവിച്ച വാര്‍ത്താക്കുറിപ്പില്‍ സ്‌പിരിറ്റ്‌ കള്ളക്കടത്ത്‌ കേസില്‍ രാധാകൃഷ്‌ണന്റെ മകന്‍ ഉള്‍പ്പെട്ട സംഭവം പാര്‍ട്ടി അതീവ ഗൗരവത്തോടെയാണ്‌ കാണുന്നതെന്ന്‌ വ്യക്തമാക്കിയിട്ടുണ്ട്‌.

ജില്ലയിലെ പ്രമുഖ വി.എസ്‌ ഗ്രൂപ്പ്‌ നേതാക്കളില്‍ ഒറാളായ ഡി രാധാകൃഷ്‌ണന്റെ മകന്‍ റെഷിലാലിനെ 455 ലിറ്റര്‍ സ്‌പിരിറ്റുമായി കായംകുളം പൊലീസ്‌ സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ വ്യാഴാഴ്‌ചയാണ്‌ അറസ്‌റ്റു ചെയ്‌തത്‌.

രാധാകൃഷ്‌ണന്‍ പൊതുമരാമത്ത്‌ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയര്‍മാന്‍ സ്ഥാനം രാജിവയ്‌ക്കണമെന്നാവശ്യപ്പെട്ട്‌ ശനിയാഴ്‌ച ചേര്‍ന്ന കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സില്‍ യോഗത്തില്‍ കോണ്‍ഗ്രസ്‌ നേതൃത്വത്തിലുള്ള പ്രതിപക്ഷം ബഹളം വച്ചിരുന്നു.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+