ഓസ്‌ട്രേലിയയില്‍ ഗര്‍ഭസ്ഥ ശിശുവിനും ഇന്‍ഷുറന്‍സ് പരിരക്ഷ
സിഡ്‌നി: ഓസ്‌ട്രേലിയയില്‍ ഗര്‍ഭസ്ഥ ശിശുവിനും ഇന്‍ഷുറന്‍സ് സംരക്ഷണം. ലോകത്തിലെ ഏറ്റവും വലിയ ഇന്‍ഷുറന്‍സ് കമ്പനികളിലൊന്നായ ഐഎന്‍ജി ഇന്‍ഷുറന്‍സ് കമ്പനിയാണ് ഗര്‍ഭസ്ഥ ശിശുവിന് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
കുട്ടി മരിയ്‌ക്കുകയോ വൈകല്യങ്ങളോടെ പിറക്കുകയോ ചെയ്‌താല്‍ അമ്മയ്‌ക്ക് ഇന്‍ഷുറന്‍സ് തുക ലഭിയ്‌ക്കും. 16നും 40നും ഇടയ്‌ക്ക് പ്രായമുള്ള സ്‌ത്രീകള്‍ക്കാണ് ഇന്‍ഷുറന്‍സ് സൗകര്യം ലഭിയ്‌ക്കുക.
ഗര്‍ഭിണിയാകുന്ന സ്‌ത്രീയുടെ പ്രായമനുസരിച്ചായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയം നിശ്ചയിക്കപ്പെടുക. പ്രായമേറുന്തോറും പ്രീമിയവും വര്‍ദ്ധിയ്‌ക്കും.
വളര്‍ച്ചക്കുറവ്, മുറിച്ചുണ്ട്, മറ്റ് അംഗ വൈകല്യങ്ങള്‍, തുടങ്ങിയ പ്രശ്‌നത്തോടെ കുട്ടി ജനിയ്‌ക്കുകയാണെങ്കില്‍ 18,73,987 രൂപ (46640 ഡോളര്‍) ഇന്‍ഷുറന്‍സ് തുക ലഭിയ്‌ക്കും. അതെ സമയം ചാപിള്ളയാണ് പിറക്കുന്നതെങ്കില്‍ 3,74, 794 രൂപയും ലഭിയ്‌ക്കും.
എന്നാല്‍ ഐഎന്‍ജി കമ്പനിയുടെ ഇന്‍ഷുറന്‍സ് പദ്ധതിയ്‌ക്കെതിരെ ആരോഗ്യ രംഗത്തുള്ളവര്‍ വിമര്‍ശനമുന്നയിച്ചു കഴിഞ്ഞു. ഗര്‍ഭസ്ഥ ശിശുക്കള്‍ക്ക് ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്തുന്നതിലൂടെ ഗര്‍ഭമെന്നത് ഭീകരമായ എന്തോ സംഭവമാണെന്ന തോന്നല്‍ ഗര്‍ഭിണികളില്‍ സൃഷ്ടിയ്‌ക്കുമെന്ന് ഇവര്‍ പറയുന്നു.












Click it and Unblock the Notifications