24 വര്‍ഷം മകളെ തടവിലിട്ട് പീഡിപ്പിച്ചയാള്‍ പിടിയില്‍
വിയന്ന: ഇരുപത്തിനാല് വര്‍ഷത്തോളം മകളെ തടവിലിട്ട് പീഡിപ്പിച്ച പിതാവിനെ ഓസ്‌ട്രിയന്‍ പോലീസ് അറസ്‌റ്റു ചെയ്‌തു. കാല്‍ നൂറ്റാണ്ട് നീണ്ടു നിന്ന പീഡനത്തിനിടയില്‍ സ്വന്തം പിതാവിന്റെ ഏഴു കുട്ടികള്‍ക്ക് മകള്‍ ജന്മം നല്‌കുകയും ചെയ്‌തു.
42 വയസ്സുള്ള എലിസബത്തിനെയാണ് തടവില്‍ നിന്നും പോലീസ് മോചിപ്പിച്ച് ആശുപത്രിയിലാക്കയിത്. പിതാവായ ജോസഫ് (73) തന്നെ പതിനൊന്നാം വയസ്സു മുതല്‍ പീഡിപ്പിയ്‌ക്കുകയായിരുന്നുവെന്ന് എലിസബത്ത് പോലീസിനോട് പറഞ്ഞു.
വര്‍ഷങ്ങളായി പുറത്തു നിന്നാരും എത്താതിരുന്ന ഇവരുടെ വീടിനെക്കുറിച്ച് രഹസ്യ സന്ദേശം ലഭിച്ച പോലീസ് വീട് വളയുകയും ഇരുട്ടു മുറിയില്‍ എലിസബത്തിനെയും മക്കളെയും രക്ഷപ്പെടുത്തുകയുമായിരുന്നു.
1984 മുതല്‍ ഈ പെണ്‍കുട്ടിയെ കാണാതായെങ്കിലും അയല്‍ക്കാര്‍ക്ക് യാതൊരു വിവരവും ഉണ്ടായിരുന്നില്ല. മകളിലുണ്ടായ ഏഴു മക്കളെയും ജോസഫ് മാതാവിനൊപ്പം ഇരുട്ടറയില്‍ അടച്ചിട്ടിരിയ്‌ക്കുകയായിരുന്നു. ജനിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ച ഒരു കുട്ടിയെ ജോസഫ് കത്തിച്ചു കളഞ്ഞതായി മകള്‍ പോലീസിനോട് പറഞ്ഞു.
19 വയസ്സുള്ള മൂത്ത പെണ്‍കുട്ടി അസുഖത്തെ തുടര്‍ന്ന് ആശുപത്രിയിലായതോടെയാണ് സംഭവം പുറലോകമറിയുന്നത്. ജോസഫിന്റെ പീഡനം മൂലം എലിസബത്തും മക്കളും ഏതാണ്ട് മാനസിക നില തെറ്റിയ നിലയിലാണ്. ഇവരെ സാധാരണ നിലയിലേക്ക് കൊണ്ടു വരാനായി കൗണ്‍സിലിംഗ് ആരംഭിച്ചതായി പോലീസ് പോലീസ് പറഞ്ഞു.
സംഭവത്തെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ഇവരില്‍ നിന്ന് ലഭിയ്‌ക്കുന്നതിനായി ദിവസങ്ങള്‍ വേണ്ടി വരുമെന്നും ഓസ്‌ട്രിയന്‍ പോലീസ് വക്താവ് അറിയിച്ചു. എലിസബത്തിനെയും മക്കളെയും കനത്ത പോലീസ് കാവലില്‍ ഒരു അജ്ഞാത ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിട്ടുള്ളത്.
ജോസഫിന്റെ ഭാര്യയായ റോസ് മേരിയെ ഇതേ വീട്ടില്‍ നിന്നും പോലീസ് കണ്ടെത്തിയെങ്കിലും അവര്‍ക്ക് ഈ സംഭവത്തെ കുറിച്ച് അറിയില്ലെന്ന വിധത്തിലാണ് പ്രതികരിയ്‌ക്കുന്നത്. ഇവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്.












Click it and Unblock the Notifications