വിപണിയില്‍ കുതിപ്പ് തുടരുന്നു
മുംബൈ: റിപ്പോ റേറ്റുകള്‍ മാറ്റം വരുത്താത്ത റിസര്‍വ് ബാങ്ക് തീരുമാനം ഓഹരി വിപണിയിലെ കുതിപ്പ് തുടരാന്‍ സഹായകമായി. റിസര്‍വ് ബാങ്ക് തീരുമാനം പ്രഖ്യാപിച്ചതിനു ശേഷമാണ് സൂചിക കഴിഞ്ഞയാഴ്ചയിലെ കുതിപ്പിന് തുടര്‍ച്ചയായി മുകളിലേക്ക് കയറിയത്.
ആര്‍ബിഐ തീരുമാനത്തിന്റെ പശ്ചാത്തലത്തില്‍ ജാഗ്രതയോടെയാണ് നിക്ഷേപകര്‍ ചൊവ്വാഴ്ച വിപണിയെ ആദ്യമണിക്കൂറുകളില്‍ സമീപിച്ചത്. എന്നാല്‍ ഉച്ചയ്ക്ക് ആര്‍ബിഐ തീരുമാനം വന്നതോടെ ഓഹരികള്‍ കുതിച്ചുകയറാന്‍ തുടങ്ങി. ബാങ്കിംഗ് ഓഹരികളാണ് പ്രധാനമായും കുതിപ്പിന് വഴിവച്ചത്.
363 പോയിന്റ് കയറിയ ബിഎസ്ഇ 17378.46 പോയിന്റിലാണ് ചൊവ്വാഴ്ച ക്ലോസ് ചെയ്തത്. എന്‍എസ്ഇ 105.85 പോയിന്റിന്റ് ഉയര്‍ന്ന് 5195.50ല്‍ ക്ലോസ് ചെയ്തു.
ഡിഎല്‍എഫ്, ഹിന്‍ണ്ടാല്‍കോ, സത്യം കമ്പ്യൂട്ടേഴ്സ്, വിപ്രോ, ജയ്പ്രകാശ് അസോസിയേറ്റ്സ് എന്നീ ഓഹരികള്‍ മികച്ച നേട്ടം കൊയ്തു. എച്ച്ഡിഎഫ്സി, ടാറ്റ സ്റ്റീല്‍, എസ് ബി ഐയും എന്നിവയും കുതിപ്പില്‍ പങ്കാളികളായി.












Click it and Unblock the Notifications