വിമാന വിവാദം: പി.ജെ ജോസഫിന് മെയ് 20ന് കുറ്റപത്രം നല്കും
ചെന്നൈ: വിമാനയാത്രയ്‌ക്കിടെ സ്‌ത്രീയോട് അപമര്യാദയായി പെരുമാറിയെന്ന കേസില്‍ കേരള കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രിയുമായ പി.ജെ ജോസഫിന് ചെന്നൈയിലെ ആലന്തൂര്‍ കോടതി മെയ് 20ന് കുറ്റപത്രം നല്‌കും.
ചൊവ്വാഴ്‌ച ജോസഫിനോട് നേരിട്ട് ഹാജരാകമെന്ന് ആവശ്യപ്പെട്ടിരുന്നെങ്കിലും ജോസഫിന്റെ അഭിഭാഷകന്‍ മാത്രമാണ് ഹാജരായിരുന്നത്.
കൂടുതല്‍ സമയം വേണമെന്ന ജോസഫിന്റെ അഭിഭാഷകരുടെ ആവശ്യം കോടതി അംഗീകരിയ്‌ക്കുകയായിരുന്നു.
2006 ആഗസ്‌ത് മൂന്നിന് ചെന്നൈയില്‍ നിന്നും കൊച്ചിയ്‌ക്കു പുറപ്പെട്ട കിങ്‌ഫിഷര്‍ വിമാനത്തിനുള്ളില്‍ വച്ച് ജോസഫ് തന്നോട് അപമര്യാദയായി പെരുമാറിയെന്ന ലക്ഷ്‌മി ഗോപകുമാര്‍ നല്‌കിയ പരാതിയില്‍ ആലന്തൂര്‍ പോലീസ് മാര്‍ച്ച് മാസത്തില്‍ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചിരുന്നു.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications