സോണിയക്ക് സിപിഎം വിമര്‍ശനം
ദില്ലി: പശ്ചിമ ബംഗാളില്‍ ക്രമസമാധാനം ഉറപ്പു വരുത്തുന്നതില്‍ ഇടതുമുന്നണി പരാജയപ്പെട്ടുവെന്ന പ്രസ്‌താവനയ്‌ക്കെതിരെ സിപിഎം രംഗത്തെത്തി.
നന്ദിഗ്രാം വിഷയത്തില്‍ ഇടത്-വലത് തീവ്രവാദി മഹാസഖ്യത്തില്‍ കോണ്‍ഗ്രസ് ഉള്‍പ്പെട്ടതെങ്ങനെയെന്ന് വ്യക്തമാക്കണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ അംഗം സീതാറാം യെച്ചൂരി സോണിയയോട് ആവശ്യപ്പെട്ടു.
ബംഗാളിലെ ബഹറംപൂരില്‍ പ്രസംഗിയ്‌ക്കുന്നതിനിടെയാണ് സോണിയ ഗാന്ധി സിപിഎമ്മിനെയോ ബുദ്ധദേവ് ഭട്ടാചാര്യയെയോ പേരെടുത്തു പറയാതെ വിമര്‍ശിച്ചത്.
സംസ്ഥാന സര്‍ക്കാര്‍ നടത്തുന്ന രാഷ്ട്രീയ പകപോക്കലുകള്‍ അതിരുവിടുകയാണെന്നും സംസ്ഥാനത്തെ ക്രമസമാധാനനിലയില്‍ ആശങ്കയുണ്ടെന്നുമായിരുന്നു സോണിയ പ്രസംഗിച്ചത്.
2005 മുതല്‍ പശ്ചിമ ബംഗാളില്‍ 160 പാര്‍ട്ടി പ്രവര്‍ത്തകര്‍ രാഷ്ട്രീയ എതിരാളികളുടെ അക്രമങ്ങളില്‍ കൊല്ലപ്പെട്ടിട്ടുണ്ടെന്നും അക്രമത്തിന് ഇരകളാകുന്നവര്‍ അക്രമികളായി മുദ്രകുത്തപ്പെടുകയാണെന്നും യെച്ചൂരി പറഞ്ഞു.
പശ്ചിമ ബംഗാളില്‍ ബദല്‍ രാഷ്ട്രീയ നിലപാടുകളുമായി ജനങ്ങളെ സമീപിയ്‌ക്കുകയാണ് കോണ്‍ഗ്രസ് ചെയ്യേണ്ടതെന്ന് പ്രതിപക്ഷത്തിന് പ്രവര്‍ത്തിയ്‌ക്കാന്‍ ഇടം നല്‌കുന്നില്ലെന്ന സോണിയയുടെ ആരോപണത്തിന് മറുപടിയായി യെച്ചൂരി പറഞ്ഞു.












Click it and Unblock the Notifications