വിദ്യാര്‍ഥിനികളെ സഹപാഠികള്‍ മാനഭംഗപ്പെടുത്തി കൊന്നു
പോര്‍ട്ട് ബ്ലെയര്‍: വടക്കന്‍ ആന്‍ഡമാനിലെ ഡിഗിലിപൂരില്‍ 14 വയസ്സുള്ള രണ്ടു വിദ്യാര്‍ഥിനികളെ നാലു സഹപാഠികള്‍ ചേര്‍ന്നു മാനഭംഗപ്പെടുത്തിയതിനു ശേഷം വെട്ടിനുറുക്കി കൊലപ്പെടുത്തി.
ഒന്‍പതാം ക്ലാസിലെ മൂന്നു വിദ്യാര്‍ഥികളും ഒരു പത്താം ക്ലാസുകാരനും ചേര്‍ന്ന് പെണ്‍കുട്ടികളെ ആളൊഴിഞ്ഞയിടത്തു കൊണ്ടു പോയി മാനഭംഗപ്പെടുത്തുകയും പിന്നീട് വധിയ്‌ക്കുകയുമായിരുന്നെന്ന് പോലീസ് പറഞ്ഞു.
സുനിത ലാല്‍ദാര്‍, പാപ്രി ബിശ്വാസ് എന്നീ പെണ്‍കുട്ടികളാണ് സഹപാഠികളുടെ ക്രൂരതയ്‌ക്ക് ഇരയായത്.
പാപ്രി ബിശ്വാസിനെ കാണാതായത് സംബന്ധിച്ച് നാലു പേരെ പോലീസ് ചോദ്യം ചെയ്യുന്നതിനിടെ പ്രതികളിലൊരാളാണ് കൊലപാതക വിവരം പോലീസിനോട് വെളിപ്പെടുത്തിയത്.
പാപ്രിയെ ബലാത്സംഗം ചെയ്യുകയും തുടര്‍ന്ന് വെട്ടി നുറുക്കി ചതുപ്പില്‍ ഒളിപ്പിയ്‌ക്കുകയും ചെയ്‌തുവെന്ന മൊഴിയുടെ അടിസ്ഥാനത്തില്‍ ചതുപ്പില്‍ പരിശോധന നടത്തുന്നതിനിടെ സുനിതയുടെ മൃതദേഹവും കണ്ടെത്തുകയായിരുന്നു.
സുനിതയെ ഒരു മാസം മുമ്പ് കാണാതായിരുന്നു. കൂടുതല്‍ ചോദ്യം ചെയത്‌പ്പോള്‍ സുനിതയെയും തങ്ങള്‍ പീഡിപ്പിച്ചു കൊല്ലുകയായിരുന്നുവെന്ന് പ്രതികള്‍ സമ്മതിയ്‌ക്കുകയായിരുന്നു.
പെണ്‍കുട്ടികള്‍ കൊല്ലപ്പെട്ട സംഭവം പുറത്തറിഞ്ഞതിനെ തുടര്‍ന്ന് ഡിഗിലിപൂരില്‍ സംഘര്‍ഷാവസ്ഥ നിലനില്‌ക്കുന്നുണ്ട്.












Click it and Unblock the Notifications