വൈദ്യുതി ഓഫീസ് അക്രമണം; നാലു പേര്‍ കീഴടങ്ങി
തിരുവനന്തപുരം: തെരുവ് വിളക്ക് കത്തിയ്‌ക്കാന്‍ വൈകിയെന്നാരോപിച്ച് വൈദ്യുതി ബോര്‍ഡ് ഓഫീസ് അക്രമിച്ച കേസില്‍ കൗണ്‍സിലര്‍ ഉള്‍പ്പടെ നാലു പേര്‍ കീഴടങ്ങി.
പാങ്ങോട് കൗണ്‍സിലര്‍ പ്രേംകുമാര്‍, മധു, മധുസൂദനന്‍, രാജന്‍ എന്നിവരാണ് കീഴടങ്ങയത്. കീഴടങ്ങിയവരെല്ലാം സിപിഎം പ്രവര്‍ത്തകരാണ്. ഇവരെ കോടതിയില്‍ ഹാജരാക്കി.
തിങ്കളാഴ്‌ച വൈകിട്ട് ഏഴു മണിയോടെയാണ് ഒരു സംഘമാളുകള്‍ തിരുവനന്തപുരത്തെ തിരുമലയിലെ വൈദ്യുതി ബോര്‍ഡ് സെക്ഷന്‍ ഓഫീസ് അടിച്ചു തകര്‍ത്തത്.
ചൊവ്വാഴ്‌ച രാവിലെ സംഭവ സ്ഥലം സന്ദര്‍ശിച്ച വൈദ്യുത മന്ത്രി എ.കെ ബാലന്‍ അക്രമികള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിയ്‌ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. അധികാരം കൈയ്യിലുണ്ടെന്ന പേരില്‍ രാഷ്ട്രീയ പ്രവര്‍ത്തകര്‍ നടത്തുന്ന അക്രമം വച്ചു പൊറുപ്പിയ്‌ക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തെക്കുറിച്ച് വകുപ്പുതല അന്വേഷണം നടത്താന്‍ ഡെപ്യൂട്ടി ചീഫ് എന്‍ജീനിയര്‍ക്ക് നിര്‍ദ്ദേശവും മന്ത്രി നല്‌കിയിരുന്നു.












Click it and Unblock the Notifications