പിഞ്ചുകുഞ്ഞിനെ കാട്ടാന ചവിട്ടിക്കൊന്നു
മലപ്പുറം: ജില്ലയിലെ മുണ്ടേരിയില്‍ പത്തു മാസം പ്രായമുള്ള കുട്ടിയെ കാട്ടാന ചവിട്ടിക്കൊന്നു.
തട്ടാന്‍കല്ല് കോളനിയിലെ ലാലു-മഞ്‌ജു ദമ്പതികളുടെ കുട്ടിയാണ് കാട്ടാനയുടെ അക്രമണത്തില്‍ കൊല്ലപ്പെട്ടത്. തിങ്കളാഴ്‌ച അര്‍ദ്ധരാത്രിയോടെ ഇവരുടെ വീട് കാട്ടാന ആക്രമിയ്‌ക്കുകയായിരുന്നു.
ആക്രമണത്തില്‍ വീട് തകരുകയും വീടിനുള്ളില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന കുട്ടിയെ ആന ചവിട്ടുകയായിരുന്നു.
കുട്ടിയെ പുലര്‍ച്ചെ 4.30 ഓടെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും അപ്പോഴേക്കും മരിച്ചിരുന്നു. മരത്തില്‍ നിന്ന് വീണ് പരിക്കേറ്റതിനെ തുടര്‍ന്ന് ലാലു വീട്ടില്‍ കുറച്ച് കാലമായി വിശ്രമത്തിലായിരുന്നു.
മുമ്പും ഇവരുടെ വീട്ടില്‍ കാട്ടാനയുടെ അക്രമണം ഉണ്ടായിട്ടുണ്ട്.












Click it and Unblock the Notifications