ബസ് സമയമറിയാന്‍ എസ്‌എംഎസും ഇന്റര്‍നെറ്റും
തിരുവനന്തപുരം: കേരളത്തിലെ സ്വകാര്യ ബസ് യാത്ര സൗകര്യപ്രദമാക്കുകയെന്ന ലക്ഷ്യത്തോടെ ബസുകളില്‍ പാസഞ്ചര്‍ ഇന്‍ഫോര്‍മേഷന്‍ സംവിധാനം ഏര്‍പ്പെടുത്തുന്നു. അതാത് റൂട്ടിലോടുന്ന ബസുകളെ കുറിച്ചുള്ള എല്ലാ വിവരങ്ങളും ഉടമസ്ഥനും യാത്രക്കാരനും ലഭ്യമാക്കുന്നതാണ് പുതിയ സംവിധാനം.
ചെന്നൈ ആസ്ഥാനമാക്കി പ്രവര്‍ത്തിയ്‌ക്കുന്ന ധനൂസ് ടെക്‌നോളജിയും കേരളത്തിലെ സ്വകാര്യ ബസ് സര്‍വ്വീസ് മേഖലയിലെ സംഘടനകളും ഇത് സംബന്ധിച്ച് ധാരണയിലെത്തി.
പുതിയ സാങ്കേതിക വിദ്യ ബസുകളില്‍ ഏര്‍പ്പെടുത്തുന്നതോടെ ബസുകളുടെ സമയം, ദൂരം, യാത്രാദൈര്‍ഘ്യം, എഞ്ചിന്‍ ക്ഷമത തുടങ്ങിയ കാര്യങ്ങളെല്ലാം എസ്‌എംഎസ് വഴിയോ ഇമെയില്‍ വഴിയോ ബസുടമകള്‍ക്ക് ലഭ്യമാകും.
പുതിയ സംരഭം നടപ്പാക്കുന്നതിന്റെ ആദ്യ നടപടിയായി എറണാകുളം ജില്ലയിലെ അമ്പതോളം ബസുകളില്‍ മെയ് മധ്യത്തോടെ ഈ സംവിധാനത്തിന്റെ കീഴില്‍ കൊണ്ടു വരും. അടുത്ത മാസമവസാനത്തോടെ രണ്ടായിരം ബസുകളിലേക്ക് സംവിധാനം വ്യാപിയ്‌ക്കും.
ഈ സംവിധാനത്തിന്റെ സഹായത്തോടെ പൊതുജനങ്ങള്‍ക്ക് ബസ് ഷെഡ്യൂള്‍, ഇന്റര്‍നെറ്റിലൂടെയും എസ്‌എംഎസിലൂടെയും ലഭ്യമാകും.
പുതിയ സംവിധാനം സ്ഥാപിയ്‌ക്കുന്നതിനായി ഏകദേശം 50000 രൂപ ചെലവാണ് പ്രതീക്ഷിയ്‌ക്കുന്നത്. എന്നാല്‍ ബസുടമകളില്‍ നിന്നും പണം ഈടാക്കില്ല. പരസ്യം വഴിയുള്ള വരുമാനമമാണ് ഇതിന് ഉപയോഗിക്കുക.












Click it and Unblock the Notifications