ഡിവൈഎസ്പി ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് സസ്പെന്‍ഷന്‍
തിരുവനന്തപുരം: ചങ്ങനാശ്ശേരിയില്‍ എഎസ്‌ഐ ഏലിയാസിനെ അടിച്ചു കൊന്ന കേസില്‍ മൊഴി മാറ്റിപ്പറഞ്ഞ ഡിവൈഎസ്‌പിയെയും രണ്ട് എഎസ്‌ഐമാരെയും സസ്‌പെന്‍ഡ് ചെയ്‌തു.
ഡിവൈഎസ്‌പി പി.ബി വിജയനും എഎസ്‌ഐമാരായ മാത്യുവും ആന്ത്രയോസുമാണ് സസ്‌പെന്‍ഷനിലായവര്‍. ഏലിയാസിനെ അടിച്ചു കൊല്ലുന്നത് കണ്ടുവെന്ന് ഇവര്‍ പോലീസിന് മൊഴി നല്‌കിയിരുന്നു.
എന്നാല്‍ കേസ് കോടതിയിലെത്തിയപ്പോള്‍ അടിയ്‌ക്കുന്നത് കണ്ടില്ലെന്ന് ഇവര്‍ മൊഴി മാറ്റി. കേസന്വേഷണം വഴി തെറ്റിയ്‌ക്കാന്‍ ഇവര്‍ ശ്രമിയ്‌ക്കുന്നതായി പ്രാഥമികാന്വേഷത്തില്‍ തെളിഞ്ഞതിനെ തുടര്‍ന്നാണ് ഇവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരിയ്‌ക്കുന്നത്.
മൊഴി മാറ്റിപ്പറഞ്ഞ പോലീസുദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്‌തത് അന്വേഷണം വഴി തിരിച്ചു വിടാനുള്ള നീക്കമാണെന്ന് എബിവിപി ആരോപിച്ചിട്ടുണ്ട്.
ബന്ധപ്പെട്ട വാര്‍ത്തകള്‍












Click it and Unblock the Notifications